എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Sunday, March 2, 2008

ദ്രുത പാചകം : കൂണ്‍ ഫ്രൈ

കാലത്ത് മാര്‍ക്കറ്റില്‍ പോയപ്പോള്‍ നല്ല ഫ്രെഷ് കൂണ്‍ കണ്ടു.
അപ്പോ ഒരു തോന്നല്‍: ഫ്രൈ ചെയ്താലോ?

ഒരു പാക്കറ്റ് വാങ്ങി.
വെള്ളത്തില്‍ ഇട്ട്, കൈ കൊണ്ട് തന്നെ ഓരോന്നും മൂന്ന് കഷണമാക്കി, കഴുകി എടുത്തു.

പകുതി ചെറുനാരങ്ങയുടെ നീരെടുത്ത് അതില്‍ അല്പം കുരുമുളക് പൊടി, സ്വല്പം മഞ്ഞള്‍ പൊടി, ഉപ്പ്, അര സ്പൂണ്‍ തന്തൂരി പേസ്റ്റ് ഇവ യോജിപ്പിച്ച് കൂണ്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വച്ചു.

പിന്നെ പാനില്‍ അല്പം ബട്ടര്‍ ഇട്ട് ഈ കഷണങ്ങള്‍ സാവധാനം ഫ്രൈ ചെയ്തെടുത്തു.

ചൂടോട് കൂടെ എല്ലാം തിന്ന് തിര്‍ത്തതിനാല്‍ ഉച്ചക്ക് ശാപ്പാടിനു വെണ്ടക്ക വെറെ ഫ്രൈ ചെയ്യേണ്ടി വന്നു.

-കൂണ്‍ മാത്രമല്ല, വേഗത്തില്‍ വേവുന്ന വെണ്ടക്ക, കൈപ്പക്ക തുടങ്ങിയ എല്ലാ പച്ചക്കറികളും ഇങ്ങനെ ഫ്രൈ ചെയ്തെടുക്കാം.

12 comments:

Kaithamullu said...

അതുല്യാ, പ്രിയാ, കൊഞ്ചല്‍ തുടങ്ങി ‘ശവം തീനി‘കളല്ലാത്തവര്‍ക്ക് വേണ്ടി ദ്രുതഗതിയില്‍ ഒരു പോസ്റ്റ്!

(തന്തൂരി പേസ്റ്റ് കിട്ടാത്തവര്‍ അല്പം ഗരം മസാലയും ഹോട്ട് സോസും ചേര്‍ത്ത് നോക്കുക. ഒത്താലൊത്തൂന്ന് മാത്രം)

കരീം മാഷ്‌ said...

ഇനി ഇതിന്റെ മൈക്രോവേവ് വേര്ഷനും കൂടിയുണ്ടായാലേ പാചക പോസ്റ്റുകള്ക്കു നന്ദി പറയൂ
:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൈതമുള്ളേ, പെരുത്ത് നന്ദി ട്ടാ.
ശവംതീനികളോട് പോകാന്‍ പറ.

നന്ദിക്ക് പകരം ഒരു കൂണ്‍ഫ്രൈ അങ്ങോട്ടയക്കാം

asdfasdf asfdasdf said...

ആരാ പറഞ്ഞേ ഇത് വെജ് ആണെന്ന് ?
Mushrooms are a form of fungus. They are not vegetables.
പിന്നെ എന്താ ഇത് ?
വെജ്ജികള്‍ക്ക് പിന്നെങ്ങന്യാ ഇത് കഴിക്കാന്‍ പറ്റുക ? :)
എന്തായാലും പരീക്ഷിക്കണം.

ആവനാഴി said...

കൈതമുള്‍ മാഷെ,

കൂണിന്റെ കാര്യം പറഞ്ഞപ്പഴാ ചെറുപ്പത്തില്‍ കൂണു ചുട്ടു തിന്ന കാര്യം ഓര്‍ത്തത്. ചില ദിവസങ്ങളില്‍ രാവിലെ പറമ്പിന്റെ മൂലയില്‍ ഒന്നോ രണ്ടോ കൂണുകള്‍ കുട വിടുര്‍ത്തി നില്‍ക്കുന്നതു കാണാം. പറമ്പന്‍ കൂണു, വെള്ളാരം കൂണു ഇങ്ങിനെ രണ്ടു തരമാണു നാട്ടില്‍ പൊതുവെ ഭക്ഷ്യയോഗ്യമായി ഉപയോഗിക്കാറു. പറമ്പിന്‍ കൂണ്‍ വിഭാഗത്തില്‍ പെടുന്നവയായിരുന്നു ഞങ്ങളുടെ പറമ്പില്‍ മുളക്കാറു. പറമ്പന്‍ കൂണിനു ഒരു ചാരനിറമായിരിക്കും, വെള്ളാരം കൂണു വെളുത്തതും.

പറിച്ച ഉടന്‍ തീക്കനില്‍ ഇട്ടു ചുട്ടെടുക്കും, എന്നിട്ട് ശകലം ഉപ്പുവെള്ളം തളിക്കും. എന്തൊരു ടേസ്റ്റായിരുന്നു. ചില കൊല്ലങ്ങളില്‍ അടുത്തൊരു പറമ്പില്‍ നിന്നു കൊട്ടക്കണക്കിനു വെള്ളാരം കൂണുകള്‍ കിട്ടാറുണ്ട്. അന്നു കറി വച്ചും ഫ്രൈ ചെയ്തും ധാരാളം കഴിക്കും.

ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ബട്ടണ്‍ മഷ്‌റൂമിനു നാടന്‍ കൂണിന്റെ സ്വാദൊന്നുമില്ല.

ഞങ്ങളും മേടിക്കാറുണ്ട്, ചിലപ്പോള്‍. പക്ഷെ സ്വാദു നമ്മൂടെ നാട്ടില്‍ പറമ്പുകളില്‍ വിരിയുന്ന കൂണിനു തന്നെ!

സസ്നേഹം
ആവനാഴി.

ഹരിശ്രീ said...

കൈതമുള്ള് മാഷേ,

കൊള്ളാം പാചകം...

:)

Kaithamullu said...

കരീം മാഷെ,
മൈക്രോ വേവിലെന്തും ഫ്രൈ ചെയ്തെടുക്കാമല്ലോ- ഈ കൂണടക്കം.പക്ഷേ അല്പം ബട്ടറിട്ട്, ചട്ടിയില്‍ വേവിച്ചെടുമ്പോഴത്തെ ആ മണം, ആ സ്വാദ്....

പ്രിയാ,
കൂണ്‍ ഫ്രഷ് ആയിത്തന്നെ കിട്ടി.
എന്താ ചൂട്....

മേന്‍‌ന്നേ,
എന്റെ കമ്പനിയിലെ ചീഫ് എക്കൌണ്ടന്റ് ആയിരുന്ന ശ്രീധര്‍ എന്ന തമിഴ് അയ്യര്‍ക്ക് മുട്ട കഴിക്കാന്‍ വയ്യാ-നോണ്‍ വെജ്. പക്ഷെ വീട്ടില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വിളിച്ചാല്‍ പറയും: തന്തൂരി ഫ്രൈ ടൈഗര്‍ പ്രോണ്‍സ് ഉണ്ടാക്കാന്‍ മറക്കല്ലേ, അത് വെജ്ജാ എനിക്ക് എന്ന്.

ആവനാഴി മാഷെ,
മഴയും മിന്നലുമുള്ള രാത്രികള്‍ കഴിഞ്ഞാല്‍, കുട്ടിക്കാലത്ത്, ഞങ്ങളും ഇറങ്ങുമായിരുന്നു കൂണ്‍ വേട്ടക്ക്. ഇപ്പോ കുട്ടികളോട് കൂണ്‍ എന്ന് പറഞ്ഞാ ചോദിക്കും അത് എന്താ സാദനം?

ഹരിശ്രി,
നന്ദി.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Wireless, I hope you enjoy. The address is http://wireless-brasil.blogspot.com. A hug.

ഗീത said...

കൂണിനൊക്കെ ഇവിടെ എന്താ വില.
ഫ്രൈ ഇതുവരെ പരീക്ഷിച്ചിട്ടില്ലാ. ഇനി പരീക്ഷിക്കാം.

Sapna Anu B.George said...

ഞങ്ങളൊക്കെ കട പൂട്ടെണ്ട വരുമോ???

Kaithamullu said...

വല്ലപ്പോഴും കൂണ്‍ നല്ലതാ, ഗീതാ.ശ്രമിച്ച് നോക്കു.
(‍ നൊവോള്‍ജിയാ.....)

സപ്നാ,
-കട പൂട്ടണ്ടാ, എന്നേം കൂടി കൂട്ടിക്കോ നിങ്ങടെ പാര്‍ട്ടില്.

ശ്രീ said...

കരീം മാഷിനെ പിന്താങ്ങുന്നു.
:)