അച്ചിയും പിള്ളേരും പരീക്ഷയും പരവേശവുമൊക്കെ അട്ടത്തിറക്കി വച്ച്, ആശവിലയ്ക്ക് അരുംകൊല എയര്‍വേയ്സിന്റെ ടിക്കറ്റും വാങ്ങി നാട് പറ്റിക്കഴിഞ്ഞു. പാവം ഭര്ത്താക്കന്മാര് വീണ്ടും ബാച്ചികളായി മാറി, കത്തുന്ന വയറുകളും ഒഴിയുന്ന മടിശ്ശീലകളുമായി, മസാലകളുടേയും പാട്ടനെയ്യിന്റേയും അതിപ്രസരമുള്ള ഹോട്ടലുകളുടെ മുന്നില്‍ അക്ഷമരായി ക്യൂ നില്ക്കുന്നു. (ഗള്‍ഫ്കാരെ ഉദ്ദേശിച്ചാണേ...)
അങ്ങിനെയുള്ളവര്‍ക്ക് ഒരു ഇടക്കാലാശ്വാസം:
ശരീരത്തിനും വയറിനും കാലാവസ്ഥക്കും യോജിച്ച ഒരു സലാഡ്.
(രുചി അല്പം കുറഞ്ഞാലും ആരോഗ്യം ഗാരന്റീഡ്)
ഇനി സൂത്രം:
മാതളം അല്ലെങ്കില്‍ അനാര്‍ ( Pome-gran-ate) : ഒരെണ്ണം
(തൊലി കളഞ്ഞ് അല്ലികളാക്കിയത്)
മുളപ്പിച്ച പയര്‍ (sprouted beans) 250 ഗ്രാം
(തലേന്ന് പയര്‍ വെള്ളത്തിലിടുക. കാലത്തെടുത്ത് നനഞ്ഞ ഒരു തുണിയില്‍ കെട്ടി അധികം വെട്ടമെത്താത്ത ഒരിടത്തിടുക. വൈകുന്നേരത്തേക്ക് റെഡിമണി.
അല്ലെങ്കിലെന്തിനാ ഈ പാടെല്ലാം? എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കിട്ടുമല്ലോ)
ഇവ രണ്ടും കലര്‍ത്തുക.
അര സ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കൂടെ ഒരു ചെറുനാരങ്ങാനീരും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കുക.
സ്വാദ് പോരെന്ന് തോന്നിയാല്‍ മീതെ അല്പം ഹോട്ട് സോസ് തൂവാം.
എന്താ വയറിന് അല്പം റെസ്റ്റ് കൊടുക്കുകയല്ലേ?
എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍
Monday, June 23, 2008
Subscribe to:
Posts (Atom)