കാലത്ത് മാര്‍ക്കറ്റില്‍ പോയപ്പോള്‍ നല്ല ഫ്രെഷ് കൂണ്‍ കണ്ടു.
അപ്പോ ഒരു തോന്നല്‍: ഫ്രൈ ചെയ്താലോ?
ഒരു പാക്കറ്റ് വാങ്ങി.
വെള്ളത്തില്‍ ഇട്ട്, കൈ കൊണ്ട് തന്നെ ഓരോന്നും മൂന്ന് കഷണമാക്കി, കഴുകി എടുത്തു.
പകുതി ചെറുനാരങ്ങയുടെ നീരെടുത്ത് അതില്‍ അല്പം കുരുമുളക് പൊടി, സ്വല്പം മഞ്ഞള്‍ പൊടി, ഉപ്പ്, അര സ്പൂണ്‍ തന്തൂരി പേസ്റ്റ് ഇവ യോജിപ്പിച്ച് കൂണ്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വച്ചു.
പിന്നെ പാനില്‍ അല്പം ബട്ടര്‍ ഇട്ട് ഈ കഷണങ്ങള്‍ സാവധാനം ഫ്രൈ ചെയ്തെടുത്തു.
ചൂടോട് കൂടെ എല്ലാം തിന്ന് തിര്‍ത്തതിനാല്‍ ഉച്ചക്ക് ശാപ്പാടിനു വെണ്ടക്ക വെറെ ഫ്രൈ ചെയ്യേണ്ടി വന്നു.
-കൂണ്‍ മാത്രമല്ല, വേഗത്തില്‍ വേവുന്ന വെണ്ടക്ക, കൈപ്പക്ക തുടങ്ങിയ എല്ലാ പച്ചക്കറികളും ഇങ്ങനെ ഫ്രൈ ചെയ്തെടുക്കാം.
എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍
Sunday, March 2, 2008
Monday, February 25, 2008
മത്തി പറ്റിച്ചത് - സ്പെഷല്‍ എഡിഷന്‍
തയ്യാറെടുപ്പ്:
മത്തി(ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാളയാണേല്‍ പഷ്ട്) - 1/2 കി.
(കടേന്ന് ക്ലീന്‍ ചെയ്ത് വാങ്ങിയാല്‍ ആ വിശാലന്‍ പെട്ട പാടൊന്നും പെടാതെ കഴിക്കാം.അല്പം ഉപ്പ് വെള്ളത്തിലിട്ട് അലമ്പിക്കഴുകിയാ മണവും കുറഞ്ഞ് കിട്ടും)
ഇഞ്ചി - തൊലി(പറ്റിപ്പിടിച്ച മണ്ണും)കളഞ്ഞ് കനം കുറച്ച് നീളത്തിലരിഞ്ഞത് - 1 ടേ സ്പൂ.
പച്ച മുളക് - അധികം എരിവ് വേണമെന്നുള്ളവര്‍ മാത്രം ഉപയോഗിക്കുക - 3 എണ്ണം-രണ്ടായി പിളര്‍ന്നത്.
(ഒരെണ്ണം എടുത്ത് വായിലിട്ട് ചവച്ച് നോക്കിയാല്‍ കാന്താരിയല്ലെന്ന് ഉറപ്പ് വരുത്തുക.)
ചുവന്നുള്ളി - (മുകളിലെ വരണ്ടുണങ്ങിയ തൊലി മാത്രം കളഞ്ഞ് ചെറുതായി അരിഞ്ഞത്) - ഒരു കപ്പ്
വെളുത്തുള്ളി - (മുകളില്‍ പറഞ്ഞപോലെ) - 2 ടീ സ്പൂ.
കുരുമുളക് ചതച്ചത് - 1 ടീ സ്പൂ
ഉലുവപ്പൊടി - 1/4 ടീ സ്പൂ
മഞ്ഞള്‍പ്പൊടി - 1/4 ടീ സ്പൂ
മുളക് പൊടി - 1 ടീ സ്പൂ
മല്ലിപ്പൊടി - 1 ടേ സ്പൂ
ഉപ്പ് - ആവശ്യം പോലെ മാത്രം
കുടമ്പുളി (മീന്‍ പുളി) - 3 കഷണം
കറി വേപ്പില - ഒരു പിടി
വെളിച്ചെണ്ണ - രണ്ട് ടീ സ്പൂ
ഇനി ക്രിയ:
മസാലകളെല്ലാം കൂടി (പച്ച മസാലയും ഉള്ളിയും പൊടിച്ച/ചതച്ച മസാലയും) ഉപ്പും അല്പം വെളിച്ചണ്ണയും ചേര്‍ത്ത് ഞരടി പീഡിപ്പിച്ച് ഒരു പരുവത്തിലാക്കുക.
ചെറിയ ഒരു മീന്‍ ചട്ടിയുടെ അടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഒന്ന് ചുറ്റിക്കുക.(തല കറങ്ങാതെയും ചട്ടി താഴെ വീണുടയാതെയും സാവധാനത്തില്‍ വേണം ഈ കര്‍മ്മം നിര്‍വഹിക്കാന്‍) ഇതില്‍ കറിവേപ്പില തണ്ടോട് കൂടി നിക്ഷേപിക്കുക.
അതിന്‍മീതെ മത്തികളെ സ്നേഹപൂര്‍വം വരിവരിയായി അണി നിരത്തുക.(പാതി)
എന്നിട്ട് അവശനിലയിലായിട്ടും പരിഭവം കാട്ടാത്ത മസാലക്കൂട്ട് (പാതി) അതിന് മുകളില്‍ ശ്രദ്ധാപൂര്‍വം നിരത്തുക.
പിന്നെ മുകളില്‍ ബാക്കി മീന്‍, പിന്നെ ശേഷിച്ച മസാല....
മീന്‍പുളി, അരകപ്പ് വെള്ളം ഇവ കൂടി ചേര്‍ത്ത് ചട്ടി അടച്ച് വച്ച്, ആദ്യം നല്ല തീയില്‍ 5 മിനിറ്റും പിന്നെ തീ കുറച്ച് 10 മിനിറ്റും പാചകം ചെയ്തെടുക്കുക.
എന്താ ശ്രമിക്കയല്ലേ?
-വളരെ എളുപ്പമാ.....(തേങ്ങ വേണ്ട, തക്കാളി വേണ്ട, മിക്സി വേണ്ടാ, കടുക് പൊട്ടിക്കണ്ടാ....)
ഒരു ദിവസം മുന്‍പ് ഉണ്ടാക്കി വച്ച് കാത്തിരിക്കാനൊക്കുമോ ആവോ?
എങ്കില്‍ പഷ്ട്!!

Sunday, July 15, 2007
വെജി-മിക്സ് ലേയര്‍ സലാഡ്
ആവശ്യമായ സാധനങ്ങള്‍:
പൊട്ടാറ്റോ - 3
കാരറ്റ് - 3
ബീറ്റ് റൂട്ട് - 3
ആപ്പിള്‍ - 2
മിക്സ് നട്ട്‌സ് - 200 ഗ്രാം
മയോണൈസ് - 1 കപ്പ്
ഗ്രേറ്റഡ് ചീസ് - 1/2 കപ്പ്
ഉണ്ടാക്കുന്ന വിധം:
ആദ്യം പൊട്ടാറ്റോ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പുഴുങ്ങിയെടുക്കുക.
പൊട്ടാറ്റോ പൊടിക്കുകയും കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഗ്രേറ്റ് ചെയ്യുകയും ആപ്പിള്‍ ഫ്ലേക്സ് ആയി ചീകിയെടുക്കുകയും ചെയ്യുക.
നട്ട്‌സ് എല്ലാം കൂടി അല്പം ബട്ടറില്‍ ചൂടാക്കി ക്രഷ് ചെയ്ത് വയ്ക്കുക.
നല്ല ഒരു സലാഡ് ബൌളില്‍, പൊടിച്ച പൊട്ടാറ്റോയുടെ പകുതി ഇടുക. മീതെ ഗ്രേറ്റ് ചെയ്ത കാരറ്റ്, ബീറ്റ് റൂട്ട് എന്നിവ ലെയറായി ചേര്‍ക്കുക. അര കപ്പ് മയോണൈസ് മീതെ പരത്തുക. അതിന് മീതെ ചീകിയ ആപ്പിള്‍, ക്രഷ് ചെയ്ത നട്ട്‌സിന്റെ പകുതി, ബാക്കി പൊട്ടാറ്റോ, ബാക്കി മയോണൈസ് എന്നിവയും ചേര്‍ക്കുക.
ഗ്രേറ്റഡ് ചീസും ബാക്കി വന്ന നട്ട്‌സും മീതെ വിതറി ഉടനെ സെര്‍വ് ചെയ്യുക.
(കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങടെ മരുമോള്‍ മറീന രാജേഷ് സലാഡ് ഉണ്ടാക്കിയപ്പോല്‍ ഒപ്പം നിന്ന് ഗ്രഹിച്ച് കോപ്പിയടിച്ചിടുന്നത്)

Tuesday, July 3, 2007
ബാച്ചികള്‍ അടുക്കളയില്‍ -4 : ബാച്ചി സലാഡ്
തപ്പുമ്പോള്‍ കൈയില്‍ തടയേണ്ട സാധനങ്ങള്‍:
സബോള - 1
തക്കാളി - 1
ക്യാബേജ് - 1 കഷണം
കാരറ്റ് - 2 എണ്ണം
കുക്കുംബര്‍ - 2 എണ്ണം
പ്രയോഗിക്കേണ്ട വിധം:
കഷണങ്ങള്‍ മുഴുവന്‍ തോന്നിയപോലെ ചെറുതായി വെട്ടിനുറുക്കുക.ഇത്തിരി ഉപ്പും കുരുമുളക് പൊടിയും മീതെ തൂവുക. (അധികം എരിവ് വേണ്ടവര്‍ ഒരു പച്ചമുളക് കുരുകുരാ അരിഞ്ഞിടുക). ചെറുനാരങ്ങായുടെ പകുതിയെടുത്ത് കുരു കളഞ്ഞ് പിഴിഞ്ഞൊഴിക്കുക. കൈകൊണ്ട് എല്ലാം കൂടി യോജിപ്പിക്കുക.(ആത്മവിശ്വാസം കൂടുതലുള്ളവരാണെങ്കില്‍,പാത്രത്തില്‍ നിന്നും പുറത്ത് പോകാത്ത വിധത്തില്‍ 'ടോസ്സ്' ചെയ്യാം).
ഇനി, ദിവസവും ഉപയോഗിക്കുമ്പോള്‍ മടുപ്പ് തോന്നാതിരിക്കാന്‍, അവനവന്റെ ഇഷ്ടം പോലെ ഈ സലാഡ് മോഡിഫൈ ചെയ്തുപയോഗിക്കാം.
1)കൂടുതല്‍ ഗ്രീന്‍ ലീവ്സ്‍, വെജിറ്റബിള്‍, തൈര്‍, സീഡ്‌ലസ് ഒലീവ്സ്, പിക്കില്‍ഡ് കുക്കുംബര്‍, ചില്ലീസ് ഇത്യാദികള്‍ ചേര്‍ത്ത്.
2)ആപ്പിള്‍, മാമ്പഴം,ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ അരിഞ്ഞ് ചേര്‍ത്ത്.
3)കോഴി, ആട്, ബീഫ് മാംസങ്ങള്‍ (കറി വച്ച കഷണങ്ങള്‍ ആയാലും മതി) എല്ലില്ലാതെ അരിഞ്ഞിട്ട്.
(കൂടെ മയൊണൈസ് ചേര്‍ക്കാന്‍ മറക്കാതിരിക്കുക).
4)ടിന്നില്‍ കിട്ടുന്ന സല്‍മന്‍ ഫിഷ്, കുക്ക്ഡ് ചിക്കന്‍, ബീഫ് എന്നിവ അരിഞ്ഞ്, മയോണൈസ് ചേര്‍ത്ത്.
5)പയര്‍, നിലക്കടല, ഫ്രോസന്‍ വെജിറ്റബിള്‍ ഇവയിലേതെങ്കിലും അല്പം ഉപ്പിട്ട് പുഴുങ്ങിച്ചേര്‍ത്ത്.(മുളപ്പിച്ച പയര്‍ ഫ്രഷ് ആയി ചേര്‍ക്കാം)

Monday, June 25, 2007
ബാച്ചികള്‍ അടുക്കളയില്‍ -3 : ഓംലെറ്റ് പപ്പടം
വക്കാരി പോലും പറഞ്ഞു മോര്കറിയും പാവക്കയും നല്ല കോമ്പിനേഷനാണെന്ന്. അംബിയാണെങ്കി തടി കുറയ്ക്കാന്‍ വെജ് ആയിരിക്കുന്നു. പക്ഷേ ഇടക്ക് നോണ്‍ കഴിക്കാനൊരു ഉള്‍വിളി തോന്നിയാലോ ആര്‍ക്കെങ്കിലും?
-മീനും മട്ടനുമൊന്നും കൈയിലൊതുങ്ങില്ല, കുക്കാന്‍ എത്ര നേരാ വേണ്ടേ? എന്നാല്‍ മുട്ടയായാലോ?
ശരി, ആവാലോ:
സ്റ്റൌ കത്തിച്ച് മീതെ ഫ്രൈയിംഗ് പാന്‍ വയ്ക്കുക. ഒരു സ്പൂണ്‍ എണ്ണ (ബട്ടറാണെങ്കില്‍ നല്ലത്) ഒഴിക്കുക. മുട്ട, ഒന്നോ രണ്ടോ, പൊട്ടിച്ചൊഴിക്കുക. നല്ല വണ്ണം പരത്തുക.
മീതെ ഉപ്പും കുരുമുളക് പൊടിയും ആവശ്യം പോലെ വിതറുക. ഒരു വശം നല്ലവണ്ണം മൊരിയുമ്പോള്‍ മറിച്ചിട്ട് മറുവശവും മൊരിയിക്കുക.
-പപ്പടം പോലത്തെ ഓംലെറ്റ് റെഡി!

Monday, June 18, 2007
ബാച്ചികള്‍ അടുക്കളയില്‍ -2 : പാവയ്ക്ക ഉപ്പേരി
വീട്ടില്‍ കയറിയയുടനെ പാവയ്ക്ക കൈയിലെടുക്കുക. കനം കുറച്ച് വട്ടത്തിലരിയുക. അല്പം മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത്, അരിഞ്ഞ കഷണഞ്ഞളില്‍ പുരട്ടി വയ്ക്കുക.
ഇനി യൂണിഫോം മാറി ഫ്രഷ് ആയി അടുക്കളയിലേക്ക് വീണ്ടും:
സ്റ്റൌവ് കത്തിച്ച് ഫ്രൈയിംഗ് പാനില്‍ ഒരു ടേ സ്പൂണ്‍ എണ്ണയെടുക്കുക. അഞ്ചാറ് ചുവന്നുള്ളിയും രണ്ട് വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുക. മൂത്ത് വരുമ്പോള്‍ പാവയ്ക്ക ചേര്‍ത്തിളക്കുക. രണ്ട് മിനിറ്റ് മൂടി വയ്ച്ച് വേവിക്കുക. ഇളക്കി ഒരു മിനിറ്റ് കൂടി പാകം ചെയ്താല്‍ പാവയ്ക്ക മെഴുക്കുവരട്ടി (ഉപ്പേരിയെന്നും പറയും ചിലര്‍) റെഡി!
കുറിപ്പുകള്‍:
-പാവയ്ക്ക അധികം വേവിക്കാതെ കഴിക്കുന്നതാണ് നല്ലത്.
-കയ്പ് അധികം ഇഷ്ടമില്ലെങ്കില്‍, മസാല പുരട്ടും മുന്‍പ്, അല്പം ചെറുനാരങ്ങ നീര്‍ കഷണങ്ങളില്‍ പുരട്ടിയാല്‍ മതി.
- വേണമെങ്കില്‍ വേപ്പില ചേര്‍ക്കാം, ഒരു പച്ചമുളകരിഞ്ഞതും.
ഇനി, കരുകരുപ്പായി തിന്നണമെങ്കില്‍, ഫ്രൈയിംഗ് പാനില്‍ അധികം എണ്ണ ഒഴിച്ച് മറ്റു ചേരുവകള്‍ ചേര്‍ക്കാതെ വറുത്തെടുക്കുക.

Saturday, June 16, 2007
ബാച്ചികള്‍ അടുക്കളയില്‍ -1: മോര് കറി
ഫ്രിഡ്ജ് തുറന്നു നോക്കുക.
തൈരുണ്ടോ- ഉണ്ട്.
ഉള്ളി, തക്കാളി, പച്ചമുളക്- കാണാതിരിക്കില്ല.
ചട്ടി (അതന്നെ മതി) സ്റ്റൌവിന്മേല്‍ കേറ്റുക. കത്തിക്കുക. ഇത്തിരി ഓയില്‍ (ബട്ടര്‍, നെയ്യ്, വെളിച്ചെണ്ണ) ഒഴിക്കുക. ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ കടുകിടുക. പൊട്ടിത്തീരുമ്പോഴേക്കും ഒരു സവാളയും രണ്ട് പച്ചമുളകും അരിയുക, ചേര്‍ക്കുക. കൈയെത്തും ദൂരത്ത് വെളുത്തുള്ളിയുണ്ടെങ്കില്‍ ഒരെണ്ണം ചതച്ചിടാം.
ഇളക്കുക. അല്പം (ബാച്ചികള്‍ അളവുകള്‍ക്കതീതരാണല്ലോ) മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ഇവ ചേര്‍ത്തിളക്കുക. തുമ്മാന്‍ വരുമ്പോള്‍ മൂക്ക് പൊത്ത്ത്തീപ്പിടിച്ച്, ഇച്ചിരി ഉലുവപ്പൊടി, കായപ്പൊടി എന്നിവയും ഉപ്പും ചേര്‍ത്ത് ഒരു തക്കാളി കുരുകുരാ അരിഞതും കൂട്ടി നന്നായി മൂപ്പിക്കുക. കറിവേപ്പിലയുണ്ടെങ്കില്‍ കുറച്ചെടുത്ത് കണ്ണടച്ച് ജപിച്ചിടുക.
ഒരു കപ്പ് തൈര് ഉടച്ച് ചേര്‍ത്ത്, ഇളക്കി, തീയണച്ച് ഊണുമേശക്കരികിലെക്കെടുക്കുക. ചോറ് കൂട്ടി തീരും വരെ (ചോറും കറിയും) തട്ടുക.
കുറിപ്പുകള്‍:
-സവാളയില്ലേല്‍ ചെറിയ ഉള്ളി.
-തക്കാളിയെല്ലെങ്കില്‍ ചേര്‍ക്കണ്ടാ, കറിയില്ലാതെ പറ്റില്ലല്ലോ?
-സമയവും ക്ഷമയുമുണ്ടെങ്കില്‍ ചേന, പച്ചക്കായ, ഇളവന്‍ ഇതിലേതെങ്കിലും മുറിച്ച് അല്പം വെള്ളത്തില്‍ മഞ്ഞളും കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച് ചേര്‍ത്താല്‍ കറി ഉഗ്രന്‍, ഉഗ്രോഗ്രന്‍! (ഇപ്പണി തലേന്ന് ചെയ്ത് വയ്ക്കാലോ?)
-അഞ്ചേ അഞ്ച് മിനിറ്റ്!

Subscribe to:
Posts (Atom)