എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Monday, June 25, 2007

ബാച്ചികള്‍ അടുക്കളയില്‍ -3 : ഓം‌ലെറ്റ് പപ്പടം

വക്കാരി പോലും പറഞ്ഞു മോര്കറിയും പാവക്കയും നല്ല കോമ്പിനേഷനാണെന്ന്. അംബിയാണെങ്കി തടി കുറയ്ക്കാന്‍ വെജ് ആയിരിക്കുന്നു. പക്ഷേ ഇടക്ക് നോണ്‍ കഴിക്കാനൊരു ഉള്‍‌വിളി തോന്നിയാലോ ആര്‍ക്കെങ്കിലും?
-മീനും മട്ടനുമൊന്നും കൈയിലൊതുങ്ങില്ല, കുക്കാന്‍ എത്ര നേരാ വേണ്ടേ? എന്നാല്‍ മുട്ടയായാലോ?

ശരി, ആവാലോ:

സ്റ്റൌ കത്തിച്ച് മീതെ ഫ്രൈയിംഗ് പാ‍ന്‍ വയ്ക്കുക. ഒരു സ്പൂണ്‍ എണ്ണ (ബട്ടറാണെങ്കില്‍ നല്ലത്) ഒഴിക്കുക. മുട്ട, ഒന്നോ രണ്ടോ, പൊട്ടിച്ചൊഴിക്കുക. നല്ല വണ്ണം പരത്തുക.

മീതെ ഉപ്പും കുരുമുളക് പൊടിയും ആവശ്യം പോലെ വിതറുക. ഒരു വശം നല്ലവണ്ണം മൊരിയുമ്പോള്‍ മറിച്ചിട്ട് മറുവശവും മൊരിയിക്കുക.

-പപ്പടം പോലത്തെ ഓം‌ലെറ്റ് റെഡി!

6 comments:

Kaithamullu said...

ഇത് വായിച്ച് ആരും ഓടിച്ചിട്ട് അടിക്കല്ലേ!
പ്ലീസ്!

സത്യം, നല്ല ഐഡിയായാ!

-വൈകിട്ട് ചായക്ക് ഒരു കടിയായി ഞാനീ പപ്പട ഒം‌ലെറ്റ് ഉണ്ടാക്കാറുണ്ട്!പിന്നെ ഉപ്പേരിയൊന്നും ഉണ്ടാക്കാന്‍ സമയം കിട്ടാത്തപ്പോള്‍ ചോറിന്റെ കൂടെയും!

സാല്‍ജോҐsaljo said...

റ്റാങ്ക്സ്,,,

നീ കുക്കല്ല, കുക്കറാ‍ാ....

മൂര്‍ത്തി said...

തൃശ്ശൂരിലെ തട്ടുകടകളില്‍ കൊത്തിപ്പൊരി വിത്ത് ഗ്രീന്‍പീസ് പ്രസിദ്ധമാണ്.. ഓം‌ലെറ്റിന്റെ കൂടെ വേവിച്ച ഗ്രീന്‍ പീസ് ഇട്ട് സ്ക്രാം‌ബിള്‍ ചെയ്താല്‍ മതി..ഗ്രീന്‍ പീസിനു പകരം പുട്ട്, ഇഡ്ഡലി, എന്നിവയും ചേര്‍ക്കാം...സവോള പച്ചമുളക് ഇവ ഉണ്ടെങ്കില്‍...........വൌ....!!

Visala Manaskan said...

സബോളയും പച്ചമുളകൊന്നും ഇല്ല്യെങ്കിലും ഈ ഓമ്പ്ലൈറ്റിന്റെ (ആ വാക്കിനോടം സാറ്റിസ്ഫാക്ഷന്‍ തരാന്‍ ശുദ്ധവാക്കിന് പറ്റില്ല) ടേയ്സ്റ്റ് എനിക്ക് വല്യ പിടുത്തമാണ്.

പണ്ട് ചേച്ചിയുടെ കുട്ടിക്ക് കൊടുക്കാന്‍ അമ്മ സ്ഥിരമായി ഇങ്ങിനത്തെ ഒന്നുവച്ച് ഉണ്ടാക്കി ചോറിന്റെ കൂടെ വക്കും.

ഓംബ്ലൈറ്റ് വിരോധിയായ ആ പിഞ്ചു പൈതലിനെ എന്റെ അമ്മയുടെ ഭീഷണിയുടെ സ്വരം നിറഞ്ഞ ഉപദേശങ്ങളില്‍ നിന്ന് എല്ലാദിവസവും രക്ഷപ്പെടുത്തിയിരുന്നത്.. ഞാനായിരുന്നു! അറിയോ? :(

ആവനാഴി said...

പ്രിയ കൈതമുള്‍,

ഞാന്‍ മുട്ട മൂന്നെണ്ണം പൊട്ടിച്ചു ഒരു ബൌളില്‍ ഒഴിച്ചിട്ടു അതില്‍ ഉപ്പ്, കുരുമുളകുപൊടി, കൊത്തിയരിഞ്ഞ ഉള്ളി, പച്ചമുളകു ഇത്രയും ചെര്‍ത്തില്ലക്കി അടുപ്പത്തു വച്ച ഫ്ര്യിങ് പാനിലേക്കു ഒഴിച്ചു പരത്തിയാണു ഓമ്ലെറ്റ് ഉണ്ടാക്കാറ്.

ഇനി കൈതമുള്‍ പറഞ്ഞ മുട്ടപ്പപ്പടം ഉണ്ടാക്കി നോക്കട്ടെ. കേട്ടിട്ട് നന്നായിരിക്കുമെന്നു തോന്നുന്നു.

ഓ.ടോ.

കൈതമുള്ള് ഇതുണ്ടാക്കി പ്ലെയിറ്റില്‍ എടുത്തു കൊണ്ടുപോക്കുമ്പോള്‍ ഓടിച്ചിട്ട് പിടിക്കണം എന്നു വിചാരിക്കുന്നുണ്ട്.

സസ്നേഹം
ആവനാഴി

Kaithamullu said...

സാല്‍ജോ,
തിരിച്ചും റ്റാങ്‌ക്സ്!

മൂര്‍ത്തിസാര്‍,
തട്ടുപൊളിപ്പന്‍ തട്ടുകട ആം‌പ്ലേറ്റ് എവിടെ, ഈ തട്ടിക്കൂട്ടെവിടെ? ഞാനീ പാവം ബാച്ചികളെ(കൊല്ലത്തിലൊരിക്കല്‍ ഒന്നോ രണ്ടോ മാസം ഞാനും ബാച്ചിയാകുവേ)ഒന്ന് അടുക്കളയിലേക്കാകര്‍ഷിക്കാന്‍ ശ്രമിക്കയല്ലേ?

വിശാലാ,
ഓമ്പ്ലൈറ്റ് - ഹാ, എത്ര സുന്ദരമായ പദം, അല്ലേ?
ഉള്ളി, ഇഞ്ചി,വേപ്പില,പച്ച മുളക്- ഹോ, എത്ര നേരം വേണം എതൊക്കെ ഒന്നു തപ്പിയെടുക്കാനും അരിയാനും. പപ്പടോമ്പ്ലൈറ്റ് സിന്ദാബാദ്!

ആവനാഴിമാഷേ,
ഓടിച്ചിട്ട് പിടിക്കാ‍ന്‍ നോക്കണ്ടാ, രണ്ട് കൈയില്‍ രണ്ട് പപ്പടോമ്‌ലേറ്റ് പിടിച്ചാ, തൃശ്ശുര്‍ ഭാഷേപ്പറഞ്ഞാ‍, പറന്നാ പോവും!(പ്ലൈററ്റിലാ, കൈയീ ചുരുട്ടിയാ പിടിക്കും, ങ്‌ഹാ‍ാ!)