എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Sunday, July 15, 2007

വെജി-മിക്സ് ലേയര്‍ സലാഡ്

ആവശ്യമായ സാധനങ്ങള്‍:

പൊട്ടാറ്റോ - 3
കാരറ്റ് - 3
ബീറ്റ് റൂട്ട് - 3

ആപ്പിള്‍ - 2
മിക്സ് നട്ട്‌സ് - 200 ഗ്രാം

മയോണൈസ് - 1 കപ്പ്
ഗ്രേറ്റഡ് ചീസ് - 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം:

ആദ്യം പൊട്ടാറ്റോ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പുഴുങ്ങിയെടുക്കുക.
പൊട്ടാറ്റോ പൊടിക്കുകയും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ഗ്രേറ്റ് ചെയ്യുകയും ആപ്പിള്‍ ഫ്ലേക്സ് ആയി ചീകിയെടുക്കുകയും ചെയ്യുക.

നട്ട്‌സ് എല്ലാം കൂടി അല്പം ബട്ടറില്‍ ചൂടാക്കി ക്രഷ് ചെയ്ത് വയ്ക്കുക.

നല്ല ഒരു സലാഡ് ബൌളില്‍, പൊടിച്ച പൊട്ടാറ്റോയുടെ പകുതി ഇടുക. മീതെ ഗ്രേറ്റ് ചെയ്ത കാരറ്റ്, ബീറ്റ് റൂട്ട് എന്നിവ ലെയറായി ചേര്‍ക്കുക. അര കപ്പ് മയോണൈസ് മീതെ പരത്തുക. അതിന് മീതെ ചീകിയ ആപ്പിള്‍, ക്രഷ് ചെയ്ത നട്ട്‌സിന്റെ പകുതി, ബാക്കി പൊട്ടാറ്റോ, ബാക്കി മയോണൈസ് എന്നിവയും ചേര്‍ക്കുക.

ഗ്രേറ്റഡ് ചീസും ബാക്കി വന്ന നട്ട്‌സും മീതെ വിതറി ഉടനെ സെര്‍വ് ചെയ്യുക.


(കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങടെ മരുമോള്‍ മറീന രാജേഷ് സലാഡ് ഉണ്ടാക്കിയപ്പോല്‍ ഒപ്പം നിന്ന് ഗ്രഹിച്ച് കോപ്പിയടിച്ചിടുന്നത്)

5 comments:

kaithamullu : കൈതമുള്ള് said...

ഒരു മിക്സ് സലാഡ്.

ചീസ്, മയോണൈസ്, നട്ട്‌സ് ഇവയുള്ളതിനാല്‍ അല്പം ‘ഹെവി’യാണ്, പക്ഷേ വളരേ ‘ടേസ്റ്റി’!
(ഇവയുടെ അളവു കുറച്ച് പ്രശ്നം പരിഹരിക്കാം ട്ടോ)

പരീക്ഷിച്ച ശേഷം അറിയിക്കുമല്ലോ?

ദില്‍ബാസുരന്‍ said...

ഒരു മുട്ട കൂടി സ്ക്രാമ്പിള്‍ ചെയ്ത് ചേര്‍ത്താല്‍ ജില്‍ ജില്‍ എന്നിരിയ്ക്കും. പക്ഷെ സലാഡ് ലൈറ്റാവണം ഫാനാവണം എന്നൊന്നും പറഞ്ഞാല്‍ നടക്കില്ല എന്ന് മാത്രമല്ല ദൂരെ നിന്ന് കണ്ടാല്‍ ഇതൊക്കെ കഴിയ്ക്കുന്നവന്‍ എന്നെ പോലെ ഒരു ട്രാന്‍സ്ഫോര്‍മര്‍ ആണ് എന്ന് തോന്നുകയും ചെയ്യും. :-)

kaithamullu : കൈതമുള്ള് said...

ദില്‍ബാ,

ഈ സലാഡിലും മുട്ടയോ ചിക്കനോ ബര്‍ഗറോ സോസേജോ ഒക്കെ ചേര്‍ക്കാം. പക്ഷേ ഇത്തവണ സ്വല്പം വെജ് ആയിക്കോട്ടെയെന്ന് കരുതി.

ഒര് സാലഡ് കഴിച്ചത് കോണ്ടാരാ, ദില്‍ബാ പത്തായം പോലാ‍യിട്ടുള്ളത്? ഇന്നത്തെ ഗള്‍ഫ് ന്യൂസില്‍ കണ്ടോ: 400 കിലോയുള്ള ഒരാളെ ദുബായില്‍ ശസ്ത്രക്രിയ ചെയ്യാന്‍ പോകുന്നെന്ന്, തൂക്കം കുറക്കാന്‍!

Camiseta Personalizada said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Se você quiser linkar meu blog no seu eu ficaria agradecido, até mais e sucesso.(If you speak English can see the version in English of the Camiseta Personalizada.If he will be possible add my blog in your blogroll I thankful, bye friend).

സപ്ന അനു ബി. ജോര്‍ജ്ജ് said...

ഇന്നു നാലുമണിക്കു പിള്ളേര്‍ക്ക് ഉണ്ടാക്കിക്കൊടുത്തിട്ടു പറയാം, എങനെയുണ്ടെന്നു?? കേട്ടോ?