എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Monday, June 23, 2008

ആരോഗ്യ സലാഡ്

അച്ചിയും പിള്ളേരും പരീക്ഷയും പരവേശവുമൊക്കെ അട്ടത്തിറക്കി വച്ച്, ആശവിലയ്ക്ക് അരുംകൊല എയര്‍വേയ്സിന്റെ ടിക്കറ്റും വാങ്ങി നാട് പറ്റിക്കഴിഞ്ഞു. പാവം ഭര്‍ത്താക്കന്മാ‍ര്‍ വീണ്ടും ബാച്ചികളായി മാറി, കത്തുന്ന വയറുകളും ഒഴിയുന്ന മടിശ്ശീലകളുമായി, മസാലകളുടേയും പാട്ടനെയ്യിന്റേയും അതിപ്രസരമുള്ള ഹോട്ടലുകളുടെ മുന്നില്‍ ‍ അക്ഷമരായി ക്യൂ നില്‍ക്കുന്നു. (ഗള്‍ഫ്കാരെ ഉദ്ദേശിച്ചാണേ...)

അങ്ങിനെയുള്ളവര്‍ക്ക് ഒരു ഇടക്കാലാശ്വാസം:
ശരീരത്തിനും വയറിനും കാലാവസ്ഥക്കും യോജിച്ച ഒരു സലാഡ്.
(രുചി അല്പം കുറഞ്ഞാലും ആരോഗ്യം ഗാരന്റീഡ്)

ഇനി സൂത്രം:

മാതളം അല്ലെങ്കില്‍ അനാര്‍ ( Pome-gran-ate) : ഒരെണ്ണം
(തൊലി കളഞ്ഞ് അല്ലികളാക്കിയത്)

മുളപ്പിച്ച പയര്‍ (sprouted beans) 250 ഗ്രാം
(തലേന്ന് പയര്‍ വെള്ളത്തിലിടുക. കാലത്തെടുത്ത് നനഞ്ഞ ഒരു തുണിയില്‍ കെട്ടി അധികം വെട്ടമെത്താത്ത ഒരിടത്തിടുക. വൈകുന്നേരത്തേക്ക് റെഡിമണി.
അല്ലെങ്കിലെന്തിനാ ഈ പാടെല്ലാം? എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കിട്ടുമല്ലോ‍)

ഇവ രണ്ടും കലര്‍ത്തുക.

അര സ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, കൂടെ ഒരു ചെറുനാരങ്ങാനീരും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കുക.
സ്വാദ് പോരെന്ന് തോന്നിയാല്‍ മീതെ അല്പം ഹോട്ട് സോസ് തൂവാം.

എന്താ വയറിന് അല്പം റെസ്റ്റ് കൊടുക്കുകയല്ലേ?

23 comments:

Kaithamullu said...

ഞാനും ഇപ്പോ ബാച്ചിയാ ട്ടോ.

വയറിന് ഒരു പിണക്കം വന്നപ്പോള്‍ ഓര്‍മ്മ വന്ന ഒരു പാചകക്കുറിപ്പ്.

ഡെയ്‌ലി കഴിക്കൂ,
വയറിനെ ഇണക്കൂ!

Bindhu Unny said...

വീട്ടമ്മയായ ഞാനും ഒന്ന് പരീക്ഷിച്ചുകളയാം - മാതളനാരങ്ങായ്ക്ക് വില കുറയുമ്പോള്‍.
ഉപ്പ്, കുരുമുളക്പൊടി, നാരങ്ങാനീര് - ഇത് മൂന്നും ചേര്‍ത്താല്‍ എല്ലാ സാലഡിനും നല്ല സ്വാദുണ്ടാവും. കാരറ്റ്, കാപ്സിക്കം, സവാള, തക്കാളി, ബേബി കോണ്‍, കാബേജ് - ഇങ്ങനെ പച്ചയ്ക്ക് തിന്നാല്‍ പറ്റിയ പച്ചക്കറികള്‍ എല്ലാം നീളത്തില്‍ കനം കുറച്ചരിഞ്ഞ് ഉപ്പും, കുരുമുളകും, നാരങ്ങാനീരും ചേര്‍ത്ത് സാലഡുണ്ടാക്കാം. കൂടെ മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങളൂം ചേര്‍ക്കാം. പിന്നെ, ഇതൊക്കെ അരിയുന്നത് ബാച്ചികള്‍ക്ക് മെനക്കേടാവും ല്ലേ :-)

മുസാഫിര്‍ said...

ശശീയേട്ടാ,ഈ മുളപ്പിച്ച പയര്‍ കഴിക്കുന്നതു കൊണ്ട് വേറെ പ്രശ്നമൊന്നുമില്ലല്ലോ,ഫാമിലിയില്ലാതിരിക്കുന്ന സമയത്ത്.അല്ല വയറ്റിലൊന്നും ചെന്ന് പിന്നെയും ഇലയൊക്കെ വിരിഞ്ഞാല്‍ ബുദ്ധിമുട്ടാകില്ലെ , അതാ ഉദ്ദേശിച്ചത് .

Ranjith chemmad / ചെമ്മാടൻ said...

waw great salad!
I think its a five star menu!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പരീക്ഷിക്കാം...

മുസാഫിറേ മുളപ്പിച്ച പയര്‍ വളരെ നല്ലതാണ്, കയ്യിലിരിപ്പ് നന്നാവണം എന്നുമാത്രം :)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം ..നല്ല പരീക്ഷണം...സമയം ഇല്ലാത്തപ്പോള്‍ ഞാന്‍ പരീക്ഷിച്ചോളാം

ആഷ | Asha said...

മാതളം കൈയ്യില്‍ കിട്ടുന്നയുടനെ പരീക്ഷിക്കുന്നതായിരിക്കും. :)

Unknown said...

ഒരക്ഷരത്തെറ്റിനു് ഒരായിരം മാപ്പു്!

“ഡെയ്‌ലി കഴിക്കൂ, വയറിനെ ഇണക്കൂ!”
എന്നതു് “ഡെ‌യ്‌ലി കഴിക്കൂ, വയറിനെ ഇളക്കൂ!” എന്നു് തിരുത്തി വായിക്കാന്‍ അപേക്ഷ. :)

- പ്രസാദിക്കുന്നവന്‍ അഥവാ പ്രസാധകന്‍

Unknown said...

ഞാന്‍ പരിക്ഷിക്കാന്‍ തീരുമാനിച്ചു.ഇത് കഴിച്ചിട്ട്
വല്ലോ വന്നാല്‍ ആല്‍ത്തകാരോട് സമാധാനം
പറയണം

മുസാഫിര്‍ said...

ഹ ഹ പ്രിയ, ശശിയേട്ടന്റെ കയ്യില്‍ ചുമ്മാ ഒരു വടി കൊടുത്തു നോക്കിയതാ .

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതു കൊള്ളാലോ...
ഇനി ഇവിടെ നിന്ന് വേണം ഓരോ ഇന്നവേറ്റീവ് കറികള്‍ അടിച്ച് മാറ്റാന്‍

അനിലൻ said...

മുള്ളേ,
ഇതുപോലെ എന്തെങ്കിലുമൊക്കെ ഇട്.
പയര്‍ ചെറുപയറോ അതോ?

Kaithamullu said...

ബിന്ദൂ,
മുന്‍പും എഴുതിയിട്ടുള്ളതാ, സലാഡ് എന്ന് പറയുമ്പോഴെ മല്ലൂസ് മുഖ ചുളിക്കും. ദെവസോം
ബിന്ദു എഴുതിയ പോലെ എന്തെങ്കിലുമൊക്കെ മാറ്റി മാറ്റി കഴിച്ചാലെത്ര നല്ലതാണെന്നോ?
താങ്ക്സ് ണ്ട് ട്ടാ!

മുസാഫിര്‍,
മുളപ്പിച്ച പയര്‍ വയറ്റീക്കെടന്ന് വളര്‍ന്ന് പടര്‍ന്ന് കീഴോട്ടേക്കെങ്ങാനും പന്തലിച്ചാ പ്രശ്നാ ട്ടാ. അതോണ്ട് കഴിക്കുമ്പോ അതിന്റെ കണ്ണുള്ള ഭാഗം മുകളിലോട്ട് വരുന്ന വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യണം.

Ranjith chemmad,
സാധാരണക്കാരന്‍ കഴിക്കെണ്ട 5 സ്റ്റാര്‍ മെനുവിലുള്ള എന്ന് പറ, രണ്‍ജീത്തേ.

പ്രിയാ,
മുളയ്ക്കാത്ത പയര്‍ കയ്യിലിരിപ്പിനാല്‍ മുളപ്പിക്കുന്നോരെ മുസാഫിറിന് നല്ല പരിചയാ...

കാന്താരീ,
ഒരു കാന്താരി ചെറുതായരിഞ്ഞ് ചേര്‍ത്താല്‍ നല്ലതാ. കുരുമുളക് പൊടിയെന്തിനാ പിന്നെ?

ആഷേ,
മാതളത്തിനെന്താ ക്ഷാമം?

ബാബു പ്രസാദകാ,
ഇളക്കാന്‍ വിദ്യ വേറെയാ!

അനൂപ്,
മുളപ്പിച്ച പയറിന് പകരം‘കുരുത്ത‘മറ്റു വല്ലോം ചേര്‍ത്താ...

Kichu & Chinnu | കിച്ചു & ചിന്നു,
അല്ല, ആദ്യായിട്ടാ ഇവിടെ അല്ലേ? ഇനി
തൊടങ്ങിക്കോളൂ.
ഞാ‍ന്‍ ഗാരന്റി!
(അഡസ്സറിയില്ലല്ലോ, അല്ലേ?)

അനില്‍,
ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

പ്രിയംവദ-priyamvada said...

ഇതു ഞാന്‍ എടുക്കുന്നു..
പകരം ...2 മാതളം ഐഡിയ വയ്ക്കുന്നു...എന്റെ കര്‍ണ്ണാടകാ കൂട്ടുകാരി ചെയ്യുന്നതാണു..

1.ചാട്ടുകളില്‍ ചേര്‍ക്കാം..
2.തൈര്‍സാദത്തില്‍ ചേര്‍ത്തു വിളബാം..

ബയാന്‍ said...

നല്ല പാതി നാട്ടിലാ, എങ്കിലും പയറു മുളപ്പിക്കാനിടാം, സാ‍ലഡായില്ലെങ്കിലും കക്ഷി വന്നു പയരുപ്പേരിയുണ്ടാക്കിത്തരുമായിരിക്കണം.

സൂപര്‍ മാര്‍കറ്റ് ഷെല്‍ഫില്‍ മുളപ്പിച്ച പയറു കാണുമ്പോള്‍ അതെങ്ങിനെ അകത്താക്കും എന്ന കണ്‍ഫ്യൂഷ്യനും മുളപൊട്ടും, ഇപ്പോ ഒരു സമാധാനമായി. തങ്കു തങ്കു.

Kaithamullu said...

പ്രിയംവദേ,
തൈര്‍ സാദത്തില്‍ സ്ഥിരം ചേര്‍ക്കുന്നതാ മാതളം, ചിലപ്പോ പൈനാപ്പിളും.
ചാട്ട് മസാല വാങ്ങി വിതറി നോക്കൂ, പ്രത്യേക രുചി...
നന്ദി.

ബയാനേ,
അടുക്കളെക്കേറാറില്ല അല്ലേ?
ഒന്ന് കേറി നോക്കൂ, സ്വയപാചകം ഹോബി ആയി മാറ്റൂ.

ഗീത said...

കൈതമുള്ളേ എനിക്കൊരു സംശം. ഈ മാതളനാരങ്ങ എന്നുപറയുന്നത് അച്ചാറിടുന്ന വലിയ നാരങ്ങയാണോ അതോ മാതളപ്പഴമാണോ? pomegranate എന്നത് അകത്ത് ചെറിയ ചുവന്ന ഫ്ലെഷി സീഡ്‌സ് ഉള്ള പഴമാണെങ്കില്‍ അതിന് ഇവിടെ മാതളപ്പഴം എന്നാണ് പറയുക. അതാണൊ ഈ സാലഡിന് ഉപയോഗിക്കുന്നത്?

Kaithamullu said...
This comment has been removed by the author.
Kaithamullu said...

“.....pomegranate എന്നത് അകത്ത് ചെറിയ ചുവന്ന ഫ്ലെഷി സീഡ്‌സ് ഉള്ള പഴമാണെങ്കില്‍ അതിന് ഇവിടെ മാതളപ്പഴം...“

അതെ, ഗീതേ...ആ സംശയം ഉള്ളതിനാലാ മൂന്ന് ഭാഷകളില്‍ പേരെഴുതിയത്!(മാതളപ്പഴം തന്നെ!)

ഒരു സ്നേഹിതന്‍ said...

"ആരോഗ്യ സലാഡ്"
ഒന്നു പരീക്ഷിച്ചു നോക്കാം ... കുഴപ്പമാവില്ലല്ലോ അല്ലെ???

രസികന്‍ said...

ധൈര്യത്തിൽ പരീക്ഷിക്കാൻ പോവുകയാണു കെട്ടോ ജീവിച്ചിരിപ്പുണ്ടെങ്കിൽ അടുത്ത പോസ്റ്റിൽ കാണാം

Kaithamullu said...

സ്നേഹിതാ, രസികാ,
പരീക്ഷിച്ച് ഊര്‍ജ്സ്വലതയോടെ ഇനിയും വരു, അഭിപ്രായം എഴുതൂ!

smitha adharsh said...

വരാന്‍ വൈകി..ക്ഷമിക്കൂ..എന്തായാലും വന്നത് വെറുതെയായില്ല..ഇതെന്തായാലും പരീക്ഷിക്കുന്നുണ്ട്.പിന്നെ,മുസാഫിര്‍ ന്‍റെ കമന്റ് "ക്ഷ" പിടിച്ചു.