ആവശ്യമായ സാധനങ്ങള്‍:
മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ
1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
ഇഞ്ചി - 1 കഷണം
തക്കാളി - 2 എണ്ണം
ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍
2)കറിവേപ്പില - ഒരു പിടി
ചുവന്നുള്ളി - 6
ഉപ്പ് - ആവശ്യത്തിന്
കുടമ്പുളി - 2 ചുള
വെളിച്ചെണ്ണ - 2 ടീ സ്പൂണ്
വെള്ളം - ഒരു കപ്പ്
പ്രയോഗം:
ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.
തിള വരുമ്പോള്‍ മീനിടുക.വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.
വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം.
എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍
Showing posts with label അതിദൃത പാചകം. Show all posts

Saturday, January 13, 2007
Monday, January 8, 2007
ദ്രുതപാചകം - വെണ്ടക്ക ഡിലൈറ്റ്
വെണ്ടക്ക ഡിലൈറ്റ്
250 ഗ്രാം വെണ്ടക്ക ( അര മണിക്കൂര്‍ വെള്ളത്തിലിട്ടു വെച്ച ശേഷം-രാസപദാര്‍ഥങ്ങള്‍ പോകനാണേയ്) നന്നായി കഴുകി വാലും തലയും കളഞ്ഞ് അര ഇഞ്ച് നീളത്തില്‍ ചെരിച്ച് (ഡയമണ്ട് ഷേപില്‍) കഷണങ്ങളാക്കുക. ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂന്‍ മഞ്ഞളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.
ഇതില്‍ രണ്ട് പച്ചമുളക് കുരുകുരാ അരിഞ്ഞതും ഒരു സബോള നീളത്തില്‍ അരിഞ്ഞതും ചേര്‍ക്കുക. ഗോല്‍ഡന്‍ യെല്ലൊ കളറാകുമ്പോള്‍ ഒരു ടീസ്പൂന്‍ തന്തൂരി പേസ്റ്റും (രാജായുടെ തന്തൂരി പേസ്റ്റ് ഗല്‍ഫിലും യുറോപ്പിലും ലഭ്യമാണ്) പിന്നാലെ വെണ്ടക്കായും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി, മൂടി വച്ച്, ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക.
----വെളിച്ചെണ്ണക്കു പകരം ബട്ടറോ നെയ്യോ ആണെങ്കില്‍ നല്ല ഫ്ലേവര്‍ കിട്ടും.
----കറിവേപ്പില വേണമെങ്കില്‍ ചേര്‍ക്കാം
----വെണ്ടക്കാ അധികം വേവിക്കരുത്.
----തന്തൂരി പേസ്റ്റ് എന്നു കേട്ട് പേടിക്കണ്ടാ (കിട്ടാത്തവര്‍) : മുളക്, മല്ലി,ജീരകം,മഞ്ഞള്‍,ഉലുവാ,ഉഴുന്നു-കടലപ്പരിപ്പുകള്‍, ഗരം മസാല, ഫുഡ് കളര്‍, ഓയില്‍, നമുക്കറിയാന്‍ വയ്യാത്ത കുറെ പ്രിസെര്‍വേറ്റിവ്സ് ഇതൊക്കെയാണ് അതിലുള്ളത്)

Subscribe to:
Posts (Atom)