എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Monday, January 8, 2007

ദ്രുതപാചകം - വെണ്ടക്ക ഡിലൈറ്റ്

വെണ്ടക്ക ഡിലൈറ്റ്

250 ഗ്രാം വെണ്ടക്ക ( അര മണിക്കൂര്‍ വെള്ളത്തിലിട്ടു വെച്ച ശേഷം-രാസപദാര്‍ഥങ്ങള്‍ പോകനാണേയ്) നന്നായി കഴുകി വാലും തലയും കളഞ്ഞ് അര ഇഞ്ച് നീളത്തില്‍ ചെരിച്ച് (ഡയമണ്ട് ഷേപില്‍) കഷണങ്ങളാക്കുക. ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും ഒരു ടീസ്പൂന്‍ മഞ്ഞളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ഇതില്‍ രണ്ട് പച്ചമുളക് കുരുകുരാ അരിഞ്ഞതും ഒരു സബോള നീളത്തില്‍ അരിഞ്ഞതും ചേര്‍ക്കുക. ഗോല്‍ഡന്‍ യെല്ലൊ കളറാകുമ്പോള്‍ ഒരു ടീസ്പൂന്‍ തന്തൂരി പേസ്റ്റും (രാജായുടെ തന്തൂരി പേസ്റ്റ് ഗല്‍ഫിലും യുറോപ്പിലും ലഭ്യമാണ്) പിന്നാലെ വെണ്ടക്കായും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി, മൂടി വച്ച്, ചെറുതീയില്‍ 5 മിനിറ്റ് വേവിക്കുക.

----വെളിച്ചെണ്ണക്കു പകരം ബട്ടറോ നെയ്യോ ആണെങ്കില്‍ നല്ല ഫ്ലേവര്‍ കിട്ടും.
----കറിവേപ്പില വേണമെങ്കില്‍ ചേര്‍ക്കാം
----വെണ്ടക്കാ അധികം വേവിക്കരുത്.
----തന്തൂരി പേസ്റ്റ് എന്നു കേട്ട് പേടിക്കണ്ടാ (കിട്ടാത്തവര്‍) : മുളക്, മല്ലി,ജീരകം,മഞ്ഞള്‍,ഉലുവാ,ഉഴുന്നു-കടലപ്പരിപ്പുകള്‍, ഗരം മസാല, ഫുഡ് കളര്‍, ഓയില്‍, നമുക്കറിയാന്‍ വയ്യാത്ത കുറെ പ്രിസെര്‍വേറ്റിവ്സ് ഇതൊക്കെയാണ് അതിലുള്ളത്)

3 comments:

Kaithamullu said...

ഇതാ ഒരു വെജ് ഐറ്റം.
പിന്നെ പറയല്ലേ ഈ ‘കൈത‘ വെറും മംസഭുക്കാണെന്ന്.(50% മത്രം)

Kaithamullu said...

സാരംഗി said...
'വെണ്ടയ്ക്ക ഡിലൈറ്റ്‌' പരീക്ഷിച്ചു. നല്ല ടെയ്സ്റ്റ്‌ ഉണ്ട്‌. അത്‌ ചപ്പാത്തിയ്ക്കുള്ളില്‍ വച്ച്‌ റോള്‍ ചെയ്ത്‌ കഴിച്ചാല്‍ ബലേ ഭേഷ്‌!!
പിന്നെ മെക്സിക്കന്‍ 'തോര്‍ത്തിയ' യുടെ കൂടെയും അടിപൊളി. നന്ദി.
സാരംഗി

Typist | എഴുത്തുകാരി said...

പരീക്ഷിച്ചുനോക്കിയിട്ടു അഭിപ്രായം പറയാം.


എഴുത്തുകാരി.