എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Saturday, January 13, 2007

അതിദ്രുത മീന്‍ കറി

ആവശ്യമായ സാധനങ്ങള്‍:

മത്തി(ചാള), അയില, നെത്തോലി, വെളൂരി ഇവയില്‍ ഏതെങ്കിലും - 1/2 കിലോ

1)മുളകുപൊടി - 1 1/2 ടേ.സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടീ സ്പൂണ്‍
ഇഞ്ചി - 1 കഷണം
തക്കാളി - 2 എണ്ണം
ഉലുവപ്പൊടി - 1/2 ടീ സ്പൂണ്‍

2)കറിവേപ്പില - ഒരു പിടി
ചുവന്നുള്ളി - 6
ഉപ്പ് - ആവശ്യത്തിന്
കുടമ്പുളി - 2 ചുള
വെളിച്ചെണ്ണ - 2 ടീ സ്പൂണ്
‍വെള്ളം - ഒരു കപ്പ്

പ്രയോഗം:

ആദ്യസെറ്റ് (മുളകുപൊടി മുതല്‍ ഉലുവാപ്പൊടി വരെ)മിക്സിയില്‍ അടിച്ചെടുക്കുക.
ഒരു പാത്രത്തില്‍ (മണ്‍ ചട്ടീയായാല്‍ നല്ലത്) ചുവന്നുള്ളി ചെറുതായരിഞ്ഞതും കറിവേപ്പിലയും ഉപ്പും കുടമ്പുളിയും അരപ്പും വെള്ളവും ചേര്‍ത്ത് തീളപ്പിക്കുക.

തിള വരുമ്പോള്‍ മീനിടുക.വെളിച്ചെണ്ണ ചേര്‍ത്ത് ഒന്ന് ചുറ്റിച്ചു വാങ്ങി ഉപയോഗിക്കുക.

വെറും 10 മിനിറ്റ് കൊണ്ട് ഈ കറി തയ്യാറാക്കാം.

7 comments:

Kaithamullu said...

‘ഝട്പട്‘ മലയാളത്തിലാക്കി ‘അതിദ്രുത‘ എന്നെഴുതിയതാണ്.പേരു സൂചിപ്പിക്കും പോലെ വളരെ വേഗത്തില്‍ തയ്യാറാക്കാക്കാം; നല്ല സ്വാദുമുണ്ട്.
പരീക്ഷിച്ചറിയിക്കുമല്ലോ?

സാരംഗി said...

പ്രിയ കൈതമുള്‍സ്‌,
അതിദ്രുത മീന്‍ കറി ഈ വാരാന്ത്യത്തില്‍ എന്റെ വീട്ടിലെ സ്പെഷ്യല്‍ ആയി പ്രഖ്യാപിച്ച വിവരം സസന്തോഷം അറിയിയ്കുന്നു. ബാക്കി കഴിച്ചിട്ട്‌ പറയാം. :-)

Kaithamullu said...

സാരംഗീ,
നടപ്പാക്കാനുള്ള പ്രഖ്യാപനം തന്നെയെന്നു പ്രഖ്യാപനത്തിന്റെ ശക്തിയില്‍ നിന്നൂഹിക്കുന്നു.
പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം

സാരംഗി said...

കൈതമുള്‍സ്‌..പരീക്ഷിച്ചു. ഇഷ്ടമായി ട്ടോ. സ്വോര്‍ഡ്‌ ഫിഷ്‌ ആണു കിട്ടിയത്‌. എന്നാലും കറി നന്നായി എന്നാണു നല്ലപകുതി പറയുന്നത്‌.
നന്ദി.:-)

Kaithamullu said...

സാരൂ,
ഇഷ്ടപ്പെട്ടെന്നറിഞതില്‍ പെരുത്തു സന്തോഷം.
ചിക്കന്‍ അടിപൊളിയോ സൂത്രക്കോഴിയോ കൂടി സൌകര്യം പോലെ പരീക്ഷിച്ച് പതിപത്നിമാരുടെയും അയല്‍ക്കാരുടേയും അഭിപ്രായമറിയിക്കൂ, പ്ലീസ്!

Anonymous said...

its good but to be added garlic

Kaithamullu said...

അനോണീ,

പാചകവിധികള്‍ ചൂണ്ടുപലകകള്‍ മാത്രം. സ്വന്തം അഭിരുചികളും അഭിപ്രായങ്ങളും അനുസരിച്ച് മാറ്റാം, മാറ്റണം എങ്കിലേ ആസ്വാദനക്ഷമമാകൂ!