എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Saturday, February 24, 2007

ഈസി ‍ ടിക്ക

ആവശ്യമായ സാധനങ്ങള്‍:

ബോന്‍ലെസ് ചിക്കന്‍ - 400 ഗ്രാം

ഇഞ്ചി - 1 വലിയ കഷണം
വെളുത്തുള്ളി - 10 അല്ലി
പച്ച മുളക് - 5 എണ്ണം
ഗരം മസാല - 1/2 ടീ സ്പൂണ്
‍വെളുത്ത കുരുമുളക് പൊടി - 1 ടീ സ്പൂണ്
‍ചാട്ട് മസാല - 1റ്റീ സ്പൂണ്
‍ചെറു നാരങ്ങാ നീര് - 1 നാരങ്ങയുടെ
തൈര് - 2 ടേ സ്പൂണ്‍
ഒലീവ് ഓയില്‍ - 3 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

കൂടാതെ സ്ലൈസ് ചെയ്ത കാപ്സിക്കം, തക്കാളി, സബോള എന്നിവയും(സ്റ്റിക്കില്‍ കോര്‍ക്കാന്‍ ) BBQ sticks-ഉം.

പാകം ചെയ്യും വിധം:

ചിക്കന്‍ ക്യൂബുകളായി മുറിക്കുക.ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഇതില്‍ ബാക്കിയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി മാരിനേറ്റു ചെയ്യാന്‍ വയ്ക്കുക. (OVERNIGHT MARINATION ആയിരിക്കും നല്ലത്)

ചിക്കന്‍ പീസുകള്‍ സ്ക്യൂവേര്‍സില്‍ (Bar BQ sticks) ഉള്ളി, തക്കാളി,കാപ്സിക്കം എന്നിവ ഇടവിട്ടു വരും വിധം കോര്‍ക്കുക.ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ അല്പം ഒലീവ് ഓയില്‍ പുരട്ടി, ചിക്കന്‍ കഷണങ്ങള്‍ ഗോള്‍ഡന്‍ ബ്രൌണ്‍ ആകും വരെ മറിച്ചും തിരിച്ചും (ഏകദേശം 10 മിനിറ്റ് മതിയാകും) വേവിക്കുക.പിന്നീട് ഒരു ഇലക്ട്രിക്ക് ഗ്രില്ലില്‍ 15-20 മിനിറ്റ് ഗ്രില്‍ ചെയ്തെടുക്കുക. ഇടക്ക് കഷണങ്ങളില്‍ അല്പം ഒലിവോയില്‍ ബ്രഷ് കൊണ്ട് പുരട്ടിക്കൊടുക്കണം.

ചാട്ട് മസാല തൂവിയോ ഗ്രീന്‍ ചട്ട്‌ണി കൂട്ടിയോ അതല്ലെങ്കില്‍ ലബനീസ് സ്റ്റൈലില്‍ സീഡ്‌ലസ് ഒലീവ്സിന്ടേയും ഹമൂസിന്റേയും (കടല അരച്ചത്) കൂടെയോ ഭക്ഷിക്കാം.

NOTES:

ഗ്രില്ലിന്റെ സൌകര്യമില്ലാത്തവര്‍ നോണ്‍ സ്റ്റിക്ക് പാനില്‍ തന്നെ ഒലീവ് ഓയില്‍ പുരട്ടി കുറച്ചു കൂടുതല്‍ സമയം വേവിച്ചെടുത്താലും മതിയാകും.

ഇന്‍ഡ്യന്‍ സ്റ്റൈല്‍ ‍ ടിക്ക വേണമെന്നുള്ളവര്‍ കുരുമുളകുപൊടിയുടെ അളവ് കുറച്ച് 1/2 സ്പൂണ്‍ കാഷ്മീരി ചില്ലി പൌഡറും അല്പം റെഡ് കളറും ചേര്‍ക്കുക. നല്ല ചുവന്ന ടിക്ക റെഡി!

4 comments:

kaithamullu - കൈതമുള്ള് said...

ഇതാ ഒരു അടിപൊളി പാര്‍ട്ടി ഐറ്റം.

ലബനീസ് റെസ്റ്റാറന്റുകളില്‍ നിന്ന് ടിക്ക വാങ്ങി കീശ കാലിയായപ്പോള്‍ (ഇപ്പോ 20/-ദിര്‍ഹാം ആണ് ഒരു പ്ലേറ്റിന്)അന്വേഷിച്ചും പരിഷ്കരിച്ചും ആവിഷ്ക്കരിച്ചെടുത്ത ഒരു സങ്കര സന്തതി.

ബയാന്‍ said...

ഈയിടെയായിട്ടു കാണുന്നില്ലല്ലോ.. നിങ്ങല്‍ക്കും ആരാധകരുണ്ടെട്ടോ.. വേണമെങ്കില്‍ ഒരു അവാര്‍ഡുമാവാം...ഇനിയും പാചകക്കുറിപ്പുകള്‍ എഴുതുക

സാരംഗി said...

ഈസി ടിക്ക നന്നായിട്ടുണ്ട്‌, ഞാന്‍ എളുപ്പത്തിനുവേണ്ടി പാനില്‍ ഓയില്‍ ഒഴിച്ചാണു ട്രൈ ചെയ്തത്‌..പക്ഷേ വളരെ നല്ല ടേസ്റ്റ്‌..പരീക്ഷിയ്ച്ചു നോക്കൂ പ്രിയ സ്നേഹിതരെ...

kaithamullu - കൈതമുള്ള് said...

പ്രിയ ബയാന്‍,
- കുറെ നാളായി ഞാനും ‍ ആലോചിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്:ഒരവാര്‍ഡ് എങ്ങിനെ സംഘടിപ്പിക്കാം?
നന്ദി ആരാധകാ!

സാരംഗീ,
നോണ്‍ സ്റ്റിക് പാനില്‍ ഓയില്‍ പുരട്ടിയാല്‍ മതിയാകും.
സ്റ്റിക്കിലൊന്നും കോര്‍ക്കേണ്ട ആവശ്യമില്ലാ, അപ്പോള്‍.ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.