എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Wednesday, February 28, 2007

ചിക്കന്‍ അടിപൊളി

ആവശ്യമായ സാധനങ്ങള്‍:

1)ചിക്കന്‍ - 1 കിലൊ
2)മുളകുപൊടി - 2 ടേ സ്പൂണ്‍
3)പച്ച മുളക് - 15-20 എണ്ണം (തന്നെ, തന്നെ)
4) വേപ്പില - 2 പിടി (2 ത്ണ്ടല്ലാ, 2 പിടി)
5)എണ്ണ - 2 കപ്പ്
6)ഉപ്പ് - ആവശ്യത്തിന്ന്)
7)ഫുഡ് കളര്‍(റെഡ്) - ഒരു നുള്ള് (കിടക്കട്ടെ, എന്നാലേ ഒരു ‘ഫംഗി” വരൂ)

പ്രയോഗം:

ചിക്കന്‍ ചെറുതായി നുറുക്കി, മുളകുപൊടിയും ഉപ്പും കളറും ചേര്‍ത്ത് വേവിച്ച് വെള്ളം വറ്റിക്കുക.(വെള്ളം ചേര്‍ക്കേണ്ടാ, ചിക്കനിലെ വെള്ളം തന്നെ ധാരാളം)

എണ്ണ ചൂടാക്കി, വേപ്പിലയും രണ്ടായി കീറിയ പച്ച മുളകും കരിഞ്ഞുപോകാതെ വറുത്തു കോരുക.ആ എണ്ണയില്‍ കുറേശ്ശേയായി ചിക്കന്‍ കഷണങ്ങള്‍ ഇട്ടു വറക്കുക.

-വറുത്തെടുത്ത വേപ്പിലയും മുളകും കൊണ്ടു ‘ഗാര്‍ണിഷ്’ ചെയ്യാം.

6 comments:

kaithamullu - കൈതമുള്ള് said...

-ഒരു വീക്കെന്‍ഡ് വിഭവം!

വ്യത്യസ്ഥമായ, എന്നാല്‍ സ്വാദിഷ്ടമായ ഒരു ‘സ്നാക്ക്’. തണ്ണിപാര്‍ട്ടികള്‍ക്ക് അതിവിശിഷ്ടം!

-പച്ചമുളകിന്റേയും കറിവേപ്പിലയുടെയും സത്ത് വെളിച്ചെണ്ണയില്‍ ലയിപ്പിച്ച് അതില്‍ ചിക്കന്‍ വറുത്തെടുക്കുന്നു എന്നതാണ് പ്രത്യേകത.

കുട്ടന്മേനോന്‍ | KM said...

കൈതമുള്ളെ, ഈ ചിക്കണ്‍ ഇങ്ങനെ കറി വെച്ചാല്‍ മുളക് പിടിക്കില്ല. മുളകുപൊടിയും ഉപ്പും കളറും ചേര്‍ത്ത് ഒരുമണിക്കൂര്‍ വെച്ചതിനുശേഷമാണെങ്കില്‍ ഒരു പക്ഷേ നന്നാവാം.

കെവി said...

ഈ ചിക്കന്‍ അടിപൊളി മിന്നാമിനുങ്ങിന്റെ വകയായി ഇവിടെ കണ്ടിട്ടുണ്ടല്ലോ. രണ്ടും ഒരാളു് തന്നേ?

കരീം മാഷ്‌ said...

എല്ലാം കിട്ടും ഈ ഫുഡ്കളര്‍ എന്താണ്. ഏതാണു ബ്രാന്‍ഡ്.

kaithamullu - കൈതമുള്ള് said...

മേന്ന്നേ,
ഇതൊരു ‘ഝ്ഡ്പട്’ ഇടപാടായതിനാല്‍‍ മുളകു പുരട്ടി കാത്തിരിക്കേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്(പച്ച മുളകിന്റെ സ്വാദ് എങ്ങനെയായാലും കിട്ടുമല്ലോ!)

കേവി,
മിന്നാമിനുങ്ങിന് അവകാശി വേറെ വന്നപ്പോള്‍ സ്വയം മുള്ളായി കാലുമാറ്റം നടത്തിയതാണ്.

കരീം മാഷേ,
ഫുഡ് കളര്‍ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും കിട്ടും:’ബുഷ് ബ്രാന്‍ഡ്’(ബുഷ് എന്ന പേരുള്ളതിനാല്‍ പ്രത്യേകം പറയേണ്ടല്ലോ: ആരോഗ്യത്തിനു ഹാനികരം)

Kalesh Kumar said...

പ്രിന്റെടുത്തു. റീമയെക്കൊണ്ടിതൊന്ന് ഉണ്ടാക്കിക്കണം...