എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Sunday, May 13, 2007

റഷ്യന്‍ ലെയര്‍ സലാഡ്

ആവശ്യമായ സാധനങ്ങള്‍:

മുട്ട - 5 എണ്ണം
ചീസ് - 300 ഗ്രാം (പാക്കറ്റില്‍ കിട്ടുന്ന ഷ്രെഡ്ഡഡ് മൊസാറെല്ലാ ചീസ് മതി)
മയൊണൈസ് - 300 ഗ്രാം
ബട്ടര്‍ - 100 ഗ്രാം
പൊട്ടാ‍ട്ടോ - 300 ഗ്രാം
കാരറ്റ് - 300 ഗ്രാം
സാല്‍മണ്‍ ഫിഷ് - 300 ഗ്രാം (ടിന്നില്‍ കിട്ടും)
സബോള - 3 എണ്ണം
പാര്‍സ്‌ലി ലീവ്‌സ് - ഒരു പിടി

ഉണ്ടാക്കുന്ന വിധം:

പൊട്ടാട്ടൊ, കാരറ്റ് ഇവ പുഴുങ്ങി ഷ്രെഡ്ഡ് ചെയ്യുക.
മുട്ട പുഴുങ്ങി വെള്ളയും മഞ്ഞയും വേറെയാക്കി പൊടിക്കുക.
സബോള ചെറുതായരിയുക.

ഭംഗിയുള്ള ഒരു ക്രിസ്റ്റല്‍ ബൌളില്‍ ആദ്യം മുട്ടയുടെ വെള്ള നിരത്തുക. മീതെ പൊട്ടാട്ടോ പൊടിച്ചത്, അതിന് മുകളില്‍ പകുതി സാല്‍മണ്‍ ഫിഷ് പൊടിച്ചത്, പിന്നെ പകുതി (150 ഗ്രാം) മയൊണൈസ്, മുകളില്‍ സബോള അരിഞ്ഞത്, പിന്നെ ബട്ടര്‍ ചീവിയത്, അതിനുമുകളില്‍ കാരറ്റ്, പിന്നെ ബാക്കിയുള്ള സാല്‍മണ്‍ ഫിഷ് , അടുത്ത ലെയറായി പാര്‍സ്‌ലി ലീവ്സ് അരിഞ്ഞത്, അതിനു ശേഷം ബാക്കി മയോണൈസ് എന്നിവ നിരത്തി ഏറ്റവും മുകളില്‍ മുട്ടയുടെ മഞ്ഞ പൊടിച്ചത് നിരത്തുക.

ക്രിസ്റ്റല്‍ ബൌളിന്റെ സൈഡില്‍ നിന്ന് നോക്കൂ: മനോഹരമായ ഒരു പുഷ്പം വിരിഞ്ഞു നില്ക്കും പോലെ തോന്നുന്നില്ലേ, 11 ലെയറുകളിലായി?

അലങ്കരിക്കണമെന്നു തോന്നുന്നെങ്കില്‍ ‘ചെറി‘യോ മല്ലിയിലയോ ഉപയോഗിക്കാം.

NOTES:

-സാല്‍മണ്‍ ഫിഷ് ഇഷ്ടമില്ലാ‍ത്തവര്‍ ചിക്കന്‍ ബ്രെസ്റ്റ് ഉപ്പിട്ട് വേവിച്ച് ഷ്രെഡ്ഡ് ചെയ്തുപയോഗിക്കുക.

-വെറും ഒരു സ്നാക്കായല്ല, ഹൈലി ന്യുട്രീഷനല്‍ ആയതിനാല്‍ (ആ സ്പ്രെഡ് ഒന്നു നോക്കൂ) ഒരു മെയിന്‍ ഡിഷ് ആയിത്തന്നെ ഇതിനെ കണക്കാക്കാം.

- ഈ റെസിപ്പി എനിക്ക് പറഞ്ഞുതന്നത് എന്റെ മരുമകന്‍ ഡോ:രാജേഷ് (ഷാര്‍ജ)

18 comments:

Kaithamullu said...

ചൂടുകാലമായി, അല്ലേ?
നമുക്കിനി, നമ്മുടെ പതിവു ഭക്ഷണരീതികളില്‍ നിന്നു മാറി, കുറച്ച് സലാഡും സൂപ്പും ഒക്കെ ഒന്നു പരീക്ഷിച്ചാലോ?

ആദ്യമായി റഷ്യന്‍ ലെയര്‍ സലാഡ്:
-അധികം അധ്വാനം കൂടാതെ തയ്യാറാക്കാവുന്ന, കാണാന്‍ മനോഹരവും തിന്നാന്‍ സ്വാദിഷ്ടവുമായ, എന്നാല്‍ വളരെ ‘ഫില്ലിംഗ്’ ആയ ഒരു വിദേശി.

സുല്‍ |Sul said...

കൈതമുള്ളേ...
ഈ സലാഡ് കൊളസ്ട്രോളിന് നല്ലതാണോ?
(കൊളസ്ട്രോള്‍ വരാന്‍...:)

തേങ്ങയില്ലാത്തതില്‍ പ്രതിഷേധിച്ച്
“ഠേ.........”
-സുല്‍

Visala Manaskan said...

അനുഭവസാക്ഷ്യം:

ഇതൊരു ഒന്നൊന്നര സലാഡാണ്. ഞാന്‍ അടുത്ത കാലത്തായി കഴിച്ച സലാഡുകളില്‍ ഏറ്റവും ടോപ്പ്.

ശശിയേട്ടാ..ഇനി ഇത് വീട്ടില്‍ ഉണ്ടാക്കുമ്പോള്‍ എന്നെ വിളിക്കണം എന്നൊന്നുമില്ല, വെറുതെ ഒരു മിസ് കാള്‍ തന്നാ മതി. ഞാനെത്തിക്കോളാം!!

തമനു said...

ഈ കൈതമുള്ള്‌ മാഷ് പറയുന്നത്‌ ഞാന്‍ ശരിക്കും അങ്ങോട്ട് വിശ്വസിക്കാറില്ല. അതു കൊണ്ട് വിശാലന്‍ പറഞ്ഞതു പോലെ ഇതൊന്ന്‌ ഉണ്ടാക്കീട്ട് വിളി, എന്നിട്ടു പറയാം ചൂടു കാലത്തേക്ക്‌ കൊള്ളാമോ എന്ന്‌..

(വിശാലന്‍ ഇന്നു നാട്ടില്‍ പോകും, അപ്പോ ഒരാള്‍ക്കുള്ളത്‌ മതി കേട്ടോ..)

Visala Manaskan said...

വാതത്തിന്റെ അസുഖം ഉള്ളവര്‍ ഇത് കഴിക്കാന്‍ പാടുണ്ടോ ശശിയേട്ടാ?

തമനൂ, ദേ ശശിയേട്ടന്‍ പറയുന്നു. പറ്റില്ലാന്ന്‌!

----

തമനു പറയാന്‍ ചാന്‍സുള്ള ഒരു ഉത്തരം‍:

‘ആമ വാതമുള്ള ഒരുത്തന്‍ ഇതും കഴിച്ചേച്ച്.. പയറുമണിപോലെ നടന്ന് സാക്ഷ്യം പറയുമ്പോള്‍ ഞാനെന്തിന് പേടിക്കണം?‘

പിന്നൊരു ചാന്‍സ്:

ഫില്ലിങ്ങതബ്ലാക്സസ് വിത്ത് യുര്‍ വിഷ് എന്ന് പറയാനാ..

വാതം നിന്റെ ‌‌‌‌---- നാണ്

:) ഹോ! കമ്പ്ലീറ്റ് ഗ്യാപ്പുകള്‍ ഫില്‍ ചെയ്തു.

ദേവന്‍ said...

മുട്ട, ചീസ്, മയൊണൈസ്, ബട്ടര്‍ ഹെന്റമ്മോ! എന്നാലും ശശിയേട്ടനുണ്ടാക്കിയാല്‍ എല്ലാ കണ്ട്രോളും പോയി ഞാന്‍ ഒരു സ്പൂണ്‍ കഴിക്കും, കഴിച്ചു, ഇനിയും കഴിക്കും!

Pramod.KM said...

കൈതമുള്ളു ചേട്ടാ..
റഷ്യന്‍ ആണോ സാധനം.എങ്കില്‍ നമ്മള്‍ എപ്പളെ റെഡി.;);)

Kaithamullu said...

സുല്ലേ,
ഇത് കൊളെസ്ട്രോള്‍ ഫ്രീ ആണ്.(എന്നു വച്ചാല്‍ കൊളെസ്ട്രോള്‍ “ഫ്രീ ആയി കൂടെ പോരും!)

തേങ്ങാ കയറ്റിയ നമ്മുടെ ‘മേരു’ എത്തിയില്ലേ ഇതുവരെ?

വിശാലാ,
ഞാനിനി ‘മിസ്കാള്‍’ തരുമ്പോഴേക്കും വിശാലന്‍ ‘മിസ്സിസ്-കാള്‍ ഓണ്‍ ഡ്യൂട്ടി’ലായിരിക്കും.
എന്താ ചെയ്ക?

തമനൂ,
ഈ ‘റഷ്യന്‍‘ ചൂടിനത്ര നല്ലതല്ല (നല്ല തണുപ്പല്ലേ അവര്‍? അറിയില്ല, അല്ലേ?), ഒരു ഗ്രീന്‍/ഫ്രൂട്ട് സലാഡുണ്ടാക്കട്ടെ, എന്നിട്ട് വിളിക്കാം. പ്രോമിസ്!

വല്ലപ്പോഴുമൊരിക്കലല്ലേ, ദേവാ, അതോണ്ട് പ്രശ്നമില്ല.
-എന്നും ഞാനീ സലാഡ് തന്നെയുണ്ടാക്കുമെന്ന് പേടിച്ചോ?

പ്രമോദേ,മിസ്റ്റര്‍ എവറെഡീ,
റഷ്യന്‍ തന്നെ സാധനം( അതെ, തീറ്റയും കുടിയും-രന്ണ്ടും)
അടുത്ത വരവ് ട്രാന്‍സിറ്റ് ദുബായ്, അല്ലെ?

Pramod.KM said...

ദാ ഇപ്പോളേ ഉറപ്പിച്ചു.പിന്നെ എയറ്പോറ്ട്ടില്‍ കാത്ത് നില്‍ക്കും എന്ന് പറഞ്ഞിട്ട് ഒടുവില്‍ മുങ്ങിക്കളയരുത്;)

Kaithamullu said...

ഇല്ല പ്രമോദേ, പക്ഷേ വരുന്ന ദിവസവും ഫ്ലൈറ്റ് നമ്പറും ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുത്; ദുബായിലെ ‘റയട്ട്’ പോലീസിനെ പണ്ടേ നിച്ച് പേടിയാ‍ാ..

സാജന്‍| SAJAN said...

300 gram മയോണൈസ് ഒക്കെ വേണൊ ?
ഇതഞ്ചാറ് പേര്‍ക്കാണോ മാഷേ?

Kalesh Kumar said...

ith super sadhanam aanu.
njan kazichittund pala thavana.

nannayi chetta....

Kaithamullu said...

സാ‍ജാ,
6 പേര്‍ക്ക് സുഖമായി കഴിക്കാം.ചീസും ബട്ടറും മയോണൈസുമൊക്കെ കൂടുന്നതനുസരിച്ച് സ്വാദും കൂടും.

കലേഷ്,
വല്ലാതെ മിസ്സ് ചെയ്യുന്നോ, യൂയേയീ ‘ഐറ്റംസ്’?

നന്ദി, സാജന്‍ & കലേഷ്!

asdfasdf asfdasdf said...

kaleshe, ithu kazhich oru gaut adikkan iniyum aagrahamundo ?
saadhanam super kaithe. (kazhikkunnavarkku)

Kaithamullu said...

കുട്ടന്മേന്‍‌ന്റെ ഒരു കമെന്റില്ലാതെ എന്തു പാചകവിധി?
നന്ദി, വന്നതിനും കമെന്റിനും.
(സാധനം സൂപ്പര്‍, കഴിക്കാന്‍ പറ്റുന്നവര്‍ക്ക്, ഹാ ഹാ)

കുറുമാന്‍ said...

ശശിയേട്ടാ, ഇതു കഴിച്ച അന്നു മുതല്‍ ഇതൊന്നു ചോദിച്ച് പഠിക്കണം എന്നു കരുതിയതാ....പിന്നെ ഹാങ്ങ് ഓവര്‍ മാറിയത് ഇന്നാ, അപ്പോഴേക്കും പോസ്റ്റും, കമന്റുകളും കഴിഞ്ഞ്, അടുത്ത പോസ്റ്റിടാറായി....വരാതിരിക്കുന്നതിലും നല്ലതല്ലെ, വൈകിയാണെങ്കിലും.......എന്താ ഭംഗി, എന്താ സ്വാദ്, അന്ന് ലേറ്റായതുകാരണം എനിക്കെങ്ങാനും, ഇതു കിട്ടാതിരുന്നുവെങ്കില്‍ എന്നെ ബക്കറ്റില്‍ കോരേണ്ടി വന്നേനെ :)

മുസാഫിര്‍ said...

അപ്പോള്‍ ഞാന്‍ അന്നു വരാത്തതു കാരണം ഇങ്ങിനെ ഒരു അന്തര്‍ദേശീയ ഐറ്റം മിസ്സായി അല്ലെ ? ഇതാണു ഓരോ ലെയര്‍ സലാഡിലും അതു കഴിക്കുന്ന ആളുടെ പേരുണ്ടാവുമെന്നു റഷ്യക്കാര്‍ പറയുന്നത്.

Kaithamullu said...

കുറൂ
ഓരൊ സെര്‍വിംഗിനു ശേഷവും ഗ്ലാസ് നിറക്കണമെന്നും ടോസ്റ്റ് പറയണമെന്നും നിര്‍ബ്ബന്ധമാണു, റഷ്യാക്കാര്‍ക്ക്.
വോഡ്കാ കഴിഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ കെട്ടിത്തൂങ്ങി മരിക്കയാണ് ഭേദം എന്നും അവര്‍ പറയുന്നു.
-അടുത്ത കൂടിച്ചേരലില്‍ ഒന്നു രണ്ട് സാമ്പിള്‍ ‘പീസുകളെ’ ഉള്‍പ്പെടുത്താം, എന്താ? (എന്റെ മരുമോനും മരുമോളുമാണേ, കുടുമ്പം കലക്കല്ലേ!)

മുസാഫിര്‍,
എന്തൊക്കേയാ കുവൈറ്റ് വിശേഷങ്ങള്‍? തിരിച്ചെത്തുമ്പോള്‍ വിളിക്കുക. ആര്‍ക്കും ഒന്നും ഒരിക്കലും മിസ്സാകുന്നില്ല എന്നല്ലേ നമ്മടെ കൊണ്ടലീസാ റൈസ് അഹ്മ്മദിനിജാദിനോട് മന്ത്രിച്ചത്!(ദാനേ ദാനേ പേ......)