എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Wednesday, April 18, 2007

സൂത്രക്കോഴി (Healthy Chicken)

ആവശ്യമായ സാധനങ്ങള്‍:

1) ഫ്രഷ് ചിക്കന്‍ -1 ( ഫ്രഷ് ചിക്കന്‍ തന്നെ വേണം, ഫ്രോസനില്‍ water content കൂടിയിരിക്കുമെന്നതിനാല്‍ സംഗതി കുളമാകാന്‍ ചാന്‍സുണ്ട്)

2) ഉപ്പ് - 1 കിലോ (പരലുപ്പ് -crystal salt- ഗള്‍ഫില്‍ ചില ഇറാനി കടകളില്‍ കിട്ടും, ഇല്ലെങ്കില്‍ പൊടിയുപ്പു തന്നെ ശരണം)

മാരിനേറ്റു ചെയ്യാന്‍:

1) ഇഞ്ചി - വലിയ കഷണം - 1

2)വെളുത്തുള്ളി - ഒരു കുടം (6 അല്ലി)

3)പച്ച മുളക് - 6 എണ്ണം

4)മഞ്ഞള്‍പ്പൊടി - 1/2 ടേ.സ്പൂണ്‍

5)ജീരകപ്പൊടി - 1/2 ടീ. സ്പൂണ്‍

6)ഗരം മസാല - 1/2 ടീ.സ്പൂണ്‍

7)കാഷ്മീരി ചില്ലിപ്പൊടി - 1 ടീ.സ്പൂന്‍

8)തൈര് - 2 ടേ.സ്പൂണ്‍

9)ചെറു നാരങ്ങ നീര് - 1 നാരങ്ങയുടെ

10)ഉപ്പ് - ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം:

ചിക്കനെ‍ ഒരു ഫോര്‍ക്കുപയോഗിച്ച് തലങ്ങും വിലങ്ങും കുറുകേയും നല്ലവണ്ണം ‘പീഢിപ്പിക്കുക‘.
മസാലകള്‍ അരച്ച് തൈരും ചെറുനാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് കോഴിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കുര്‍ വരെ മാരിനേറ്റു ചെയ്തു വയ്ക്കാം.

നല്ല ദൃഢമായ മൂടിയുള്ള ഒരു കുക്കിംഗ് പാത്രത്തില്‍ ഉപ്പിടുക. (അതെ, ഒരു കിലോ ഉപ്പു ‘മുയുമനും’) അതിനു മുകളില്‍ കോഴി ‘കുക്കുടാസനത്തില്‍’ (കൈകാലുകള്‍ മേലോട്ടായി) വയ്ക്കുക. (ഉപ്പ് കോഴിയില്‍ പറ്റിപ്പിടിക്കാതിരിക്കാന്‍ ഒരു ചെറിയ കഷണം അലുമിനിയം ഫോയില്‍ ചിക്കന്നടിയില്‍ വയ്‌ക്കാം)

അലുമിനിയം ഫോയില്‍ കൊണ്ടു airtight ആക്കി മൂടി കൊണ്ടു ഭദ്രമായി അടച്ച്, അര മണിക്കൂര്‍ മീഡിയം തീയില്‍ പാചകം ചെയ്യുക.തീ ഓഫ് ആക്കി അര മണിക്കൂര്‍ കൂടി കാത്തിരുന്ന ശേഷം കോഴി പുറത്ത്തെടുക്കാം.

വെണ്ണ പോലെ മൃദുലമായ, സ്വാദിഷ്ടമായ ‘സൂത്രക്കോഴി’ റെഡി!‍

പ്രത്യേകതകള്‍:1) കോഴിയുടെ തൊലിയും കൊഴുപ്പും ഉരുകി ഉപ്പില്‍ ലയിച്ചിരിക്കും- so the chicken is fat free, oil free and ofcourse, cholesterol free. ശിശുക്കള്‍ക്കു മുതള്‍ രോഗികള്‍ക്കു വരെ ഇതു recommend ചെയ്യുന്നു. ആയതിനാല്‍ ഇതിനെ Healthy chicken എന്നും വിളിക്കാറുണ്ട്.

2) കോഴിയുടെ എല്ലുകള്‍ വരെ tender ആയിരിക്കും. അതിനാല്‍ പാത്രത്തില്‍ നിന്നെടുക്കുമ്പോള്‍ ‍ ശ്രധിക്കണം.

3) പുതിയ പാത്രം ഉപയോഗിക്കാതിരിക്കുക. ഉപ്പ് അടിയില്‍ പിടിക്കാന്‍ സാധ്യതയുന്ട്.

--പരീക്ഷിക്കുക, എന്നിട്ട് അഭിപ്രായങ്ങളീങ്ങനെ പോരട്ടെ!!

13 comments:

Kaithamullu said...

മുന്‍പൊരിക്കല്‍ പോസ്റ്റിയതാണീ സൂത്രക്കോഴിവിധി.(കാരണവര്‍ എന്ന പേരില്‍) പക്ഷേ അത് വേണ്ട രീതിയില്‍ വായിക്കപ്പെട്ടില്ല എന്നതിനാലാണ് വീണ്ടും പോസ്റ്റുന്നത്.

വളരേയേറെ പ്രത്യേകതകളുള്ള, തികച്ചും എളുപ്പമായ, എന്നാല്‍ ആരോഗ്യകരവും ആസ്വാദ്യദായകവുമായ ഈ പാചകവിധി ലോകമെങ്ങും (സ്വിസ്സില്‍ എന്റെ കസിന്‍ നന്നായി പ്രചരിപ്പിക്കുന്നുവെന്നറിയുന്നു)പ്രചരിക്കണമെന്നെനിക്കാശയുണ്ട്.സഹകരിക്കുമല്ലോ!

ഫോട്ടോകള്‍ അംബിയുടെ pratiphalanam.googlespot.com -ല്‍ ലഭ്യമാണ്.(നന്ദി, അംബീ)

ആഷ | Asha said...

ഇതൊന്നു പരീക്ഷിച്ചു നോക്കിയേ മതിയാവൂ
മുഴുവന്‍ ചിക്കന്‍ അല്ലാതെ ഒരു മുഴുത്ത കഷ്ണം വെച്ചും പരീക്ഷിക്കാമോ?
ഇനിയും ആരോഗ്യകരമായ പാചകരീതികള്‍ പോരട്ടെ.

Sathees Makkoth said...

ഏതായാലും പരീക്ഷണം നടത്താന്‍ പോകുന്ന സ്ഥിതിക്ക് ഞാന്‍ കഴിച്ച് കഴിഞ്ഞ് മറുപടിയുമായി വരാം.

കരീം മാഷ്‌ said...

ഇതു മൈക്രോവേവിനകത്തു വെച്ചു പാചകം ചെയ്യാന്‍ പറ്റുമോ?

G.MANU said...

sunday ithu pareekshikkanam

Kaithamullu said...

ആഷേ,
മുഴുത്ത കഷണം വച്ചും പരീക്ഷിക്കാം, പക്ഷെ തിന്ന് കൊതി തീരൂല.

സോഡിയം ക്ലോറൈഡും (കറിയുപ്പ്) അതിലടങ്ങിയിട്ടുള്ള മറ്റു വാതകങ്ങളും ചൂടായി
വിഘടിച്ച് ‘താണ്ഡവ‘മാടുകയും അതിനുശേഷമുള്ള ‘രാസ
ക്രീഡ‘യില്‍ ചിക്കന്‍ഗേഹിണി മയങ്ങിയുറങ്ങി മൃദുലഗാത്രയായിത്തീരുകയുമാണു ചെയ്യുന്നതെന്നാണു നിഗമനം.

കരീംമാഷേ,
മൈക്രൊ ഞാന്‍ പരീക്ഷിച്ചിട്ടില്ല.മേല്‍ വിവരിച്ച വിഘടനവാദവുമായി ഒത്തുപോകുമെങ്കില്‍......നോക്കൂ.

സതീഷ്, മനു,
നന്ദി!
തീര്‍ച്ചയായും പരീക്ഷിക്കുക, അറിയിക്കുക.
നമ്മളും മസാലകളില്‍ കുളിപ്പിച്ചല്ലാതെ ചിക്കന്‍ പാകം ചെയ്യാനറിയുന്നവരാണെന്ന് മറ്റുള്ളവരേയും അറിയിക്കണ്ടെ!

കുടുംബംകലക്കി said...

സൂത്രക്കോഴി കഴിച്ചതിനു ശേഷം ആരും ഒന്നും പറഞ്ഞില്ല...?

Unknown said...

ഫാമിലികലക്കീ,
കഴിച്ചവര്‍ അഭിപ്രായം പറയാവുന്ന അവസ്ഥയിലായിരിക്കില്ല ചിലപ്പോള്‍ (ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവണ്ടേ)

അല്ലെങ്കില്‍ പറയാനുള്ളത് പിന്മൊഴിയില്‍ പറയാന്‍ മടിയായിട്ടും ആവാം. :-)

മഴത്തുള്ളി said...

ഈ സൂത്രക്കോഴി വായിച്ച് ഞാന്‍ പണ്ടൊരിക്കല്‍ കമന്റിട്ടതാണല്ലോ കൈതമുള്ളേ :)

സതീശെ, കഴിച്ചുകഴിഞ്ഞ് അറിയിക്കണേ. എന്നിട്ട് വേണം ഒന്നു പരീക്ഷിക്കാന്‍.

Mr. K# said...

സോഡിയം ക്ലോറൈഡിനെ വെറുതേ ഒന്നു ഉരുക്കാന്‍ 801°C വേണം. ഇനി അവനെ വാതകമാക്കണമെങ്കില്‍ മിനിമം 1465°C എങ്കിലും വേണം. ഇവനെ ലാബിലല്ലാതെ വെറുതെ ചൂടാക്കുകയാണെങ്കില്‍ 801°C ഇല്‍ ക്ലോറൈഡുകളുടെയും സോഡിയം ഓക്സൈഡിന്റെയും വിഷപ്പുക പുറപ്പെടുവിച്ചു തുടങ്ങും.
അടുപ്പില്‍ വച്ചു 801°C വരെ ചൂടാക്കുക അത്ര എളുപ്പമൊന്നുമല്ല. അതും ഒരു കിലോ ഉപ്പ്.
ഇറച്ചിയിലുള്ള വെള്ളം ആവിയായി, ആ ആവിയിലാണു ചിക്കന്‍ വേവുന്നതെന്നാണ് എനിക്കു തോന്നുന്നത്.

Kaithamullu said...

കുടുംബംകലക്കി മാഷേ,
ഞാനും കാത്തിരിക്കുന്നു, ഉണ്ടാക്കി കഴിച്ചവര്‍ ആരും ഇല്ലേ?

ദില്‍ബര്‍ജാനീ,
സ്വയം‌പൊക്കിയാവുന്നില്ലെങ്കിലും എളിമകൊണ്ട് പൊറുതിമുട്ടി പറയുവാ:ആരോഗ്യക്കോഴി കഴിച്ചവര്‍ അനേകര്‍ ആരോഗ്യപുളകിതഗാത്രര്‍ ആയി ജീവിച്ചിരിക്കുന്നു, ഇദ്ദുനിയാവില്‍.
-ലച്ചം ലച്ചം പിന്നാലേ...

മഴത്തുള്ളീ,
ഞാന്‍ മുന്‍‌കൂര്‍ ‘ജാമ്യെനെ‘ടുത്തിരുന്നു, മുന്‍പ് പോസ്റ്റിയതാന്ന്.

കുതിരവട്ടാ,
നമ്മള്‍ തീരെ കെമിക്കല്‍ അല്ലാ, വെറുമൊരു കണക്കപ്പിള്ളയാണ് ട്ടോ! ഒരു കൂട്ടുകാരന്‍ ഡോക്കിട്ടര്‍ പറഞ്ഞതാ ഉപ്പില്‍ അടങ്ങിയ മറ്റു ധാതുക്കള്‍ വിഘടിക്കുന്നതാന്ന്. ചുമ്മാ വെന്താലൊന്നും എത്ര മിനുസമാവില്ലാന്നെനിക്കും തോന്നി. എന്താ, ഒന്ന് പരീക്ഷിക്കൂന്നേ, എന്നിട്ട് പോരട്ടെ കല്ലായാലും കൈതപ്പൂവായാലും!

കുടുംബംകലക്കി said...

കണ്ണടയുന്നതിനു മുന്‍പ്, പ്ലീസ്, ആരെങ്കിലും...

പ്രിയംവദ-priyamvada said...

Hi k.kalakki,

I ve tried this twice ,see my comment,
in his prawns-special.