എന്റെ അടുക്കളാന്വേഷണ നിരീക്ഷണങ്ങള്‍

Thursday, January 25, 2007

കറിവേപ്പിലപ്പൊടി

ആവശ്യമായ സാധനങ്ങള്‍:

കറിവേപ്പില - 2 കപ്പ്
ഉഴുന്നു പരിപ്പ് - 2 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ് - 2 ടേ.സ്പൂണ്‍
ചീനമുളക് - 50 ഗ്രാം
മല്ലി - 2 ടേ സ്പൂണ്
‍പുളി - ഒരു ചെറു നാരങ്ങ വലിപ്പം
ജീരകം - 1 റ്റീ സ്പൂണ്‍
ഉലുവ - ഒരു നുള്ള്
കായം- 1 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നെയ്യ് - 3 ടേ സ്പൂണ്‍ (ബട്ടറോ എണ്ണയോ വെളിച്ചെണ്ണയോ ആകാം)

പ്രയോഗം:

കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത കറിവേപ്പില, 2 സ്പൂണ്‍ നെയ്യ് തവയിലൊഴിച്ച് കുറേശ്ശെയായി ഗോള്‍ഡന്‍‍ ബ്രൌണ്‍ നിറമാകും വരെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.
ബാക്കി നെയ്യില്‍ ഉപ്പും പുളിയും ഒഴിച്ച് മറ്റെല്ലാ മസാലകളും വറുത്തെടുക്കുക.

എല്ലാം കൂടി മിക്സിയില്‍ തരുതരുപ്പായി പൊടിച്ചെടുക്കുക.

7 comments:

Kaithamullu said...

ക്ഷമാപണം: ‘സൂ‘വിനോട്. (സൂവിന്റെ കറിവേപ്പിലയല്ലേ ഞാനിവിടെ പൊടിച്ച് പൊടിയാക്കിയത്)

സമര്‍പ്പണം: ജോലിത്തിരക്കുള്ള എല്ലാ വീട്ടമ്മമാര്‍ക്കും ബാച്ചികള്‍ക്കും.

-ദോശ,ഇഡ്ഡലി മുതലായവക്ക്: പൊടിയില്‍ അല്പം എണ്ണകൂട്ടിയാല്‍ മതി
-കോണ്‍ഫ്ലേക്സ് മുതലായവ കഴിക്കുന്നവര്‍: മീതെ പൊടി വിതറുക (എന്റെ ഒരു ഫ്ര ണ്ട് ചെയ്യുന്നതാണ്)
-ചോറ്, കഞ്ഞി: പൊടിയുടെ കൂടെ അല്പം തൈരു ചേര്‍ക്കുക.
വീട്ടമ്മമാര്‍ക്ക് രക്ഷപ്പെടാന്‍: കറി മോശമെന്നു പറഞ്ഞാല്‍ അല്പം പൊടി (ഭര്‍ത്താവിന്റെ കണ്ണിലല്ലാ കെട്ടോ)കറിയുടെ മീതെ.

-തണ്ണിയടിക്കാന്‍: നല്ല ഒരു ‘തൊടള്‍സ്’ആണിത്

-എക്സ്പോര്‍ട്ട്: മക്കള്‍ പുറത്തെവിടെയെങ്കിലും പഠിക്കുന്നുവെങ്കില്‍ ഒരു ടിന്നിലാക്കി കൊടുത്തു വിടുക.(ഇത് ഞാന്‍ ചെയ്യുന്നതാണ്)

Areekkodan | അരീക്കോടന്‍ said...

കൈതമുള്ളേ... ഭാര്യക്ക്‌ ഈെ പോസ്റ്റ്‌ കാണിച്ചപ്പോഴേക്കും ദേ പേന എടുക്കാന്‍ പോയി!!!

Anonymous said...

പ്രിയ കൈതമുള്‍സ്‌!! പരീക്ഷിച്ചു, വളരെ നന്നായിട്ടുണ്ട്‌ ടേസ്റ്റ്‌.
ദോഷം എന്തെന്നാല്‍ ഭര്‍ത്താവ്‌ ഇതുകൂട്ടി സദാസമയവും വെള്ളമടിയാണു.:-) ഒളിപ്പിച്ചുവയ്ക്കാനുള്ള പരിപാടി ഇന്നു തുടങ്ങി..

സാരംഗി said...

കൈതമുള്‍സേ..ഞാന്‍ യഥാര്‍ഥ നാമത്തില്‍ അറിയാതെ കമന്റിട്ടു പോയി.. ക്ഷമിയ്ക്കണം ട്ടോ..

ഖാദര്‍ said...

ദ്രുത പാചകം ഇഷ്ടമാണു
ഞാന്‍ പാചകം ചെയ്ത ഭക്ഷണത്തോട് ആളുകള്‍ അത്ര പ്രതിപത്തിയൊന്നും കാണിക്കാറില്ലെങ്കിലും.
ഇപ്പോള്‍ ഇതൊന്ന് പരീക്ഷിക്കാനുള്ള അവസരമില്ല. അതോണ്ട് ഫോര്‍ ഫ്യൂച്ചര്‍ എക്സ്പിരിമെന്റ്റിനായി സൂസ്ഖിച്ചുവെക്കുന്നു ഈ കുറിപ്പ്

മൈഥിലി said...

ചമ്മന്തിപൊടിയെന്ന് ഞങ്ങള്‍ പറയുന്ന പൊടിയാണോ ഈ പൊടി?ഉണ്ടാക്കി നോക്കിയിട്ടില്ല. ഇനി ശ്രമിച്ച്
നോക്കട്ടെ."അതിദ്രുതപരിപാടിയില്‍" വെജിറ്റേറിയന്‍
ഒന്നുമില്ലേ?

Kaithamullu said...

അരിക്കോടാ,
-ഉണ്ടാക്കി രുചിച്ച ശേഷം അറിയിക്കുമല്ലോ?

സാരംഗീ,
-വെള്ളമടിക്കുമ്പോള്‍ ഔഷധമൂല്യമുള്ള കറിവേപ്പില നല്ലതാണ്. പാവം ഭര്‍ത്താവ്, അല്പം അടിച്ചോട്ടെന്നേ...

പ്രയാണംസ്,
-വിപ്രതിപത്തിക്കാരെ അരികെ കൂട്ടാന്‍ മുന്‍പ് ഞാന്‍ പോസ്റ്റിയ healthy chicken ഒന്നു പരീക്ഷിച്ചു നോക്കൂ.

മൈഥിലീ,
-ചമ്മന്തിപ്പൊടി വേറെയാണ്.
അതിദ്രുത‘വെജി‘ല്‍ വെണ്ടക്ക ഉണ്ടാക്കി നോക്കൂ. ബാക്കി ഒന്നു രണ്ടെണ്ണം പരീക്ഷണശാലയിലാണ്.ശരിയായാല്‍ പോസ്റ്റാം

-വായിച്ചവര്‍ക്കും കമെണ്ടിട്ടവര്‍ക്കും ഹൃദയംഗമായ നന്ദി!